http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

31 ഒക്‌ടോബർ 2011

പ്രവാസികളുടെ അത്താണി


കേരള മുസ്ലിം കൽച്ചറൽ സെന്റർ കെ യം സി സി ലോകത്ത് തന്നെ ഇത്രയേറെ അംഗങ്ങളുള്ള ഒരു പ്രവാസി സംഖടന വേറെ ഇല്ല.ജീവ കാരുണ്യ പ്രവർത്തനം തന്നെയാണു ഏറ്റെടുത്തിരിക്കുന്ന പ്രധാന ദൌത്യം..ലോകത്തിൽ എവിടെയെല്ലാം മലയാളികൾ ഉണ്ടോ അവിടെയെല്ലാം മലയാളികൾ ക്കായി സംഖടനകളൂം ഉണ്ട്.കലയെ പ്രോത്സാഹിപ്പിക്കാനും തന്റെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും ജനകീയ വികസനപ്രവർത്തനങ്ങളിലും പാവപ്പെട്ട പ്രവാസികളുടെ അനുദിനം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഇടപെടാനും അവരെ ഒരു സംരക്ഷിത ബോധം കൊടുക്കാനും ആ രാജ്യത്തിന്റെ നിയമവും അവരുടെതായ ബഹുമാനവും നിലനിർത്തി കൊണ്ട് തന്നെ പ്രവാസികളുടെ ഒത്തുചേരലിന്റെ കൂട്ടായ്മയായി KMCC എന്ന നാലക്ഷരം എവർക്കും സുപരിചിതം.വിവരണാതീതമായ പ്രവർത്തനങ്ങളിലൂടെ അസൂയാവഹമായ ഒത്തിരി പദ്ധതികൾക്കും പരിപാടികൽക്കും നേത്ര് ത്വം നംകാൻ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമായി കരുതുന്നു.കോഴിക്കൊട് മെഡിക്കൽ കോളേജ്ജിൽ നടത്തിവരുന്ന ഭക്ഷണ മരുന്നു വിതരണം മാത്ര്കയാക്കി അജ്മാൻ കെ യം സി സി മലപ്പുറം ജില്ലാ കമ്മറ്റി നടത്തി വരുന്ന വലിയ ഒരു ജീവ കാരുണ്യ പ്രവർത്തനമാണു മഞ്ചേരി ജില്ലാഹോസ്പിറ്റൽ കേന്ദ്രീകരിച്ച് ഭക്ഷണ വിതരണം എല്ലാ ദിവസവും 150 രോഗികൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നു.അഗതികളെ സഹായിക്കാനും വീടില്ലാത്ത പാവപ്പെട്ട ആളുകൾക്ക് ജാതി മത രാഷ്ട്രീയ വെത്യാസമില്ലാതെ സഹായിക്കാനും കഴിയുന്നു.                                നമുക്ക് ജീവിക്കാനും നമ്മുടെ കുടുംബത്തെ ജീവിപ്പിക്കാനുമായി പ്രവാസികലായി തീർന്ന് കുടുംബത്തിനു വേണ്ടി മെഴുകി തിരിപോലെ ഉരുകി തീരുമ്പോഴും അല്പം പ്രതീക്ഷയോടെ കാണൂന്നത് കെ യം സി സി യെയാണു.പ്രവാസിയായി മരണപ്പെടുന്ന ആളുകൾക്ക് 5 ലക്ഷം രൂപ നൽകുന്നുണ്ട്.60 തികഞ്ഞ് വർഷങ്ങലുടെ പ്രയത്നം കൊണ്ട് ഒന്നും സമ്പാതിക്കാൻ കഴിയാതെ നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാത്ത ഒരു ഒന്നായി മാറുമ്പോൾ സഹായ ഹസ്തവുമായി മുന്നിൽ കെ യം സി സി ഉണ്ടാകും 1 ലക്ഷം രൂപയാണു സഹായ ധനം. ഇതിന്റെ ഒരു പിൻബലം എന്നു പറയുന്നത് പാവപ്പെട്ടവരും സാധാരണക്കാരും അനുഭാവികളുമായ സുഹ്രുത്തുക്കളുടെ അകമഴിഞ്ഞ സഹായമാണു.എന്നും പൂർണ പിന്തുണയും  ഊർജ്ജവും തരുന്നത് മുസ്ലിം ലീഗ് എന്ന പ്രസ്താനമാണു .മറ്റുപാർട്ടികളെ പോലെ മുസ്ലിം ലീഗ് മത ന്യൂനപക്ഷ ങ്ങളുടേയും  പ്രശ്നപരിഹാരത്തിനു ജനാധിപത്യ മാർഗ്ഗത്തിൽ പ്രവർത്തിക്കുന്നു.1948 ൽ മാർച്ച് 10 നു മദിരാശിയിലെ രാജാജി ഹാളിൽ മുസ്ലിം ലീഗ് രൂപീകരിച്ചു.അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിനു ഒരത്താണിയായി മാറിയതും ജനോപകാരമായ ജീവകാരുണ്യ പ്രവർത്തനൺഗളും മുൻ നിർത്തി കൊണ്ടുള്ള പ്രവർത്തികൾ കൊണ്ട് തന്നെയാണു.ബ്രിട്ടീഷുകാരുടെ പടയോട്ടത്തിൽ വെടിയൊച്ചയുടെ നടുക്കത്തിൽ ചേതനയറ്റ് കിടന്നിരുന്ന ഒരു സമൂഹത്തെ ഊർജ്ജവും സ്വപ്നവും നൽകി നല്ല നാളേകളുടെ നല്ല നിലനിപ്പിനായ് ഉയർത്തെഴുനേൽ‌പ്പിച്ച് അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവന്മാരാക്കി അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ച് കൊണ്ടുവന്ന്  പേന പിടിക്കാനറിയാത്ത ആ സമൂഹത്തിനെ മൌസ് പിടിക്കുന്ന ഒരു ജന സ്മൂഹമാക്കാൻ മുസ്ലിം ലീഗിനും അതിന്റെ മഹാന്മാരായ നേതാക്കന്മാർക്കും കഴിഞ്ഞു..മുസ്ലിം കേരളത്തിന്റെ നവോധാന ശിൽ‌പ്പികളിൽ ഒരാളായി മാറാൻ സീതി സാഹിബിനു സാധിച്ചതും ഈ ദിശാ ബോധം സി എച്ചിനു നൽകാൻ കഴിഞ്ഞതും ലീഗിന്റെ പ്രാരംഭത്തിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ ഗണന നൽകിയിരുന്നു.അതു തന്നെയാണു KMCC പ്രവർത്തിച്ചു പരിചയിച്ചതും.നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.ഈ സംഖടനയെ കുറിച്ച് പരിപൂർണ മല്ലാത്ത ഈ ലേഖനം ഇവിടെ താൽകാലികമായി അവസാനിപ്പിക്കുന്നു. ലേഖകൻ ഇപ്പോൾ മലപ്പുറം ജില്ല കെ യം സി സി പ്രസിഡണ്ടാണു .വിനയപൂർവ്വം മജീദ് പന്തല്ലൂർ

2 അഭിപ്രായങ്ങൾ:

Samad Karadan പറഞ്ഞു...

എല്ലാവിധ ആശംസകളും.

Samad Karadan പറഞ്ഞു...

എല്ലാവിധ ആശംസകളും.