http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

15 ഒക്‌ടോബർ 2011

കഴുതക്കരച്ചിൽ ഒന്നാം ഭാഗം


വസാനം ആ കണ്ണു നീരും     വീണു.....അഹങ്കാരവും  പരസ്പര ചെളിവാരിയെറിയുന്നതിലും പകപോക്കലിന്റേയും മുൻപന്തിയിൽ ഗൌരവകാരനായി നിലയുറപ്പിക്കുന്ന ടി വി രാജേഷിനും ജെയിംസ് മാത്യുവിനും അക്കിടിപറ്റി.പാർട്ടി സമ്മേളനങ്ങളിലും അച്ചുമമന്റെ പുറകിലുമായിരുന്നു ക്യാമറ വെച്ച് കളിച്ചിരുന്നത്.വാച്ച് ആന്റ് വാർഡിനും കൊടുത്തു ഒരു പണി.ക്യാമറ കണ്ടുപിടിച്ചു ഇവരുടെ കൈ കളി.ദ്യശ്യങ്ങൾ പ്രതിപക്ഷ ഭരണ പക്ഷം ഒന്നിച്ചിരുന്നു കണ്ടപ്പൊൾ മൂക്കത്ത് വിരൽ വെച്ച് പോയി....                                                                                   ടിവി രാജേഷിന്റേയും ജെയിംസ് മാത്യ്‌വിന്റേയും പൊയ് മുഖം ദേ കിടക്കുന്നു നിലത്ത്..നാലാൾ അറിഞ്ഞപ്പോൾ മാധ്യമത്തിനു മുന്നിൽ സിമ്പതിക്കു വേണ്ടി പൊട്ടിക്കരയുന്നു...ഇത്ര ലോല ഹ്ര് ദയമുള്ള ആളാണോ രജേഷ്.വിശ്വസിക്കാൻ പറ്റുമോ മലയാളികൾക്ക്? ആയ്യേ..നാണക്കേട്!   പോലീസുകാരെ തല്ലാനും തല്ലിക്കാനും മുൻപന്തിയിൽ നിന്നിരുന്ന യുവാവ് എന്നു സ്വയം വിശേഷിപ്പിച്ച ഈ യുവാവ് പൊട്ടിക്കരയാനുള്ള കാരണം എന്ത്?കുട്ടികളെ പോലെ എന്നെ മാന്തി പിച്ചി നുള്ളി എന്നൊക്കെ പറഞ്ഞ് നഴ്സരി കുട്ടിക്കു വേണ്ട പക്വതപോലും കാണിക്കാതെ ചാനലുകൾക്ക് മുന്നിൽ വന്നു പരിഭവിക്കുന്നു.ഷർട്ട് പൊക്കി കാണിക്കുന്നു ചാനലുകാര എന്തോ വലിയ സംഗതി ഉണ്ടായിരിക്കുന്നു എന്ന മട്ടിൽ  ക്യാമറ സൂം ചെയ്ത് നോക്കുമ്പൊൾ സംഗതി ഒന്നും കാണുന്നില്ല.രാ‍വിലെ എഴുതി തയ്യാറാക്കിയ നാടകത്തിൽ എന്തോ ഒരു കല്ലുകടി ..റിഹേഴ്സൽ നല്ലവണ്ണം നടത്തിയില്ലേ എന്നൊരു സംശയം അപ്പോഴേ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.രാജേഷിനും കുടുംബവും അച്ചനുമുണ്ടെത്രെ...ഹ ഹ ഹ അപ്പോൾ കുഞ്ഞാലികുട്ടിക്കോ?എന്തൊക്കെയാ കുഞ്ഞാലികുട്ടിയെ വിളിച്ചിരുന്നത്? പാടിയും പ്രംഗിച്ചും ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചാ‍ൽ നല്ല ചേല് എന്നൊരു ചൊല്ലുണ്ടല്ലോ? അതു പോലെയായിരുന്നല്ലോ ഈ വെള്ളം ചേർത്ത വിപ്ലവകാരിയുടെ നിലപാടുകളെല്ലാം...കരഞ്ഞാലും ആ ഉറ്റി വീഴുന്ന കണ്ണീർ എല്ലാം ജനം തമാശയോടെയാ കാണുന്നത് എന്ന സത്യം കുട്ടി സഖാക്കൽ ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്നാകും.   ഈ നാടകത്തിന്റെ പര്യവസാനം ഒരു    കയ്യടിക്കുപോലും വകയില്ലാതെ കണ്ണീരിലാണെന്റെ ജീവിതം....വിപ്ലവങ്ങളിലല്ല ഇന്നലെകളിലെ സമരനായകനെയെല്ലാം ഒരോർമ മാത്രം....ഇന്നിന്റെ നടനെയാണെനിക്കിഷ്ടം എന്നൊരു മൂളി പാട്ടും പാടി ചാനലുകൾക്കു മുന്നിൽ പൊട്ടി കരച്ചിൽ ...സ്വയം കുറ്റബോധം ഏതൊരു കള്ളന്റേയും മുഖത്തുണ്ടാകും ആ കുറ്റബോധം മിഴികളിൽ കണ്ണുനീർ തുള്ളിയായി ഒഴുകും എന്നൊക്കെ ...നല്ലൊരു ത്രില്ലിൽ ഈ നാടകം കളിക്കുമ്പോൾ സംഗതികൽ ഉള്ളിൽ നിന്നും വരണ്ടെ?അപ്പോഴല്ലേ നല്ലൊരു നടനാകാൻ കഴിയുകയുള്ളൂ...ഒരു പ്രാവശ്യം പാവം വോട്ടർമാർക്കു ഒരു തെറ്റുപറ്റി അങ്ങനെ സഖാവു നിയമസഭയിലെത്തി.അല്ല ഒരു സംശയം ഈ ടി വീ രാജേഷിനെ എ ബി സി ഡി പടിപ്പികാനാണോ നിയമസഭയിലേക്ക് എത്തിച്ചത്?ഉന്തുക തള്ളുക കൂവി വിളിക്കുക ഡസ്ക്കിൽ അടിച്ച്  മറ്റുള്ളവരെ ശല്യപ്പെടുത്തുക കണ്ണുറുട്ടി കാണിച്ച് കൊടുക്കുക  നമ്മുടെ നാട്ടിലെ അംഗൻ വാടിയിലേക്ക അയച്ചതുപോലെ  നാണക്കേട് തന്നെ...ഇവർക്കെല്ലാം പറ്റിയ പണി ചെങ്കൊടി ചുരുട്ടിപ്പിടിച്ച് നടുറോട്ടിലൂടെ പൊതുമുതൽ നശിപ്പിച്ചു അരാന്റെ അമ്മക്കു തെറി വിളിച്ചു പാവം ജനങ്ങളുടെ പൊതു സ്വതന്ത്ര ത്തിൽ കൈ കടത്തി നടക്കാനുള്ള അവസരം പോലും ഇല്ലാതാക്കിയുള്ള പിക്കറ്റിംഗും റോഡ് തടയലും ഇടക്കിടക്ക് ഹർത്താലിനു ആഹ്വാനം നൽകി വീട്ടിൽ ടി വിയും കണ്ടും കേട്ടും രസിച്ചിരിക്കുന്നതിന്റെ ഒരു സുഖം ഒന്നു വേറെ തന്നെയാ...ഇതൊക്കെ പോരായിരുന്നോ? നിയമസഭാ സാമാജികർക്കു ഒരു നിലയും വിലയും ഉണ്ടായിരുന്നു അതെല്ലാം കളഞ്ഞു കുളിച്ചു.ധൈര്യവാൻ രാജേഷ്...കരച്ചിനപ്പുരത്തും ഒരു കള്ളച്ചിരി  നമ്മൾ രാഷ്ട്രീയക്കാരല്ലേ എന്നൊരു പഴകിപ്പുളിച്ച ഒരു വാക്കും എന്തും ആകാമല്ലോ എന്നൊരു ധ്യനി.രാജേഷിന്റെ വെക്തിത്വം ഇന്നലെ ലോകത്തിനു മുന്നിൽ തന്നെ സ്വയം ഇല്ലാതാക്കി എന്നു തന്നെ വേണം പറയാൻ  രാജേഷിന്റെ തനി സ്വഭാവം എല്ലാവർക്കും അറിയവുന്നതല്ലെ... .                                    കുഞ്ഞാലികുട്ടിയെ ഇല്ലാത്ത കുറ്റം ചുമത്തി കോടതിയായ കോടതിയായ തെളിവില്ലാതെ കേസ് ചവറ്റുകൊട്ടയിൽ ഇട്ടിട്ടും ജനം വലിയഭൂരിപക്ഷത്തിനു കുഞ്ഞാലികുട്ടിയെ നിയമ സഭയിൽ എത്തിക്കണം എന്ന തികഞ്ഞ ബോധ്യത്തോടുകൂടി വോട്ട് ചെയ്ത് വിജയിപ്പിച്ചിട്ടും അതൊന്നും അംഗീകരിക്കാത്ത മനുഷ്യത്വ പരമയ ഒരു നീതിപോലും കൊടുക്കാത്ത മാർകിസ്റ്റ്കാരൻ ഇപ്പോൾ പൊട്ടിക്കരയുന്നു.അടുത്തത് അച്ചുവിന്റെ കണ്ണുനീരും നമുക്ക് കാണാം........15 വർഷക്കാലം സഖാക്കലും ചില അസുയാലുക്കളും പിടി വിടാതെ കേസ് കൊടുത്തും കൊടുപ്പിച്ചും തെറിവിളിച്ചും തെറി വിളിപ്പിച്ചും കേട്ടു കേട്ട് കേരലത്തിലെ അബാലവ്ര്ദ്ധം ജന വിഭാഗങ്ങളും കേട്ട് മടുത്ത ഐസ്കീം കേസ്  ഒരു മനുഷ്യനെ എത്ര ത്തോളം പീഡിപ്പിക്കാൻ പറ്റുമോ ജനമധ്യത്തിൽ താറടിച്ചു കാണിക്കാൻ പറ്റുമൊ അതെല്ലാം ചെയ്തിട്ടും അത് കണ്ട് രസിക്കുന്ന മർകിസ്റ്റ് കാരന്നും ഒരു ദിനം ഉണ്ടാകും .അപ്പോൾ അറിയാം അതിന്റെ രുചി.മാനസികമായി പീഡിപ്പിച്ചും ജനമധ്യത്തിൽ ഒരിറ്റ് കണ്ണുനീർ പോലും പൊതു ജനമധ്യത്തിൽ പൊഴിക്കാത്തതിനു കാരണം തെറ്റ് ചെയ്തിട്ടുണ്ടെങ്കിലേ കുറ്റ ബോധത്തിന്റെ ആവശ്യമുള്ളല്ലോ?രാജേഷ് തെറ്റ് ചെയ്തു അതിന്റെ കുറ്റബോധം അദ്ദേഹം കാണിച്ചു അത്ര മാത്രം!.ലതികയെ മൂക്കിനു പിടിച്ചത്രെ വാച്ച് ആന്റ് വാർഡൻ  ചിരിവന്നു എനിക്കു ഇരിക്കാൻ വയ്യേ............ഹമ്മൊ....ഹയ്യോ...                                                                                   സ്ത്രീകളുടെ രക്ഷകൻഎന്നു സ്വയം വീമ്പു പറയുന്ന നേതാവിന്റെ   പിന്നിൽ നിന്നും മഹാനായ മറ്റൊരു നേതാവിന്റെ കാരുണ്യ സ്പർശം കിട്ടിയതും ഈ ലതിക്കചേച്ചിക്ക് തന്നെയാ .                                                                  അച്ചുദാനന്ദന്റെ നാടമുറിച്ചുള്ള തുടക്കമല്ലേ ...നാശത്തിലേ കലാശിക്കൂ എന്നു എല്ലാവർക്കും അറിയാവുന്ന കാര്യമല്ലെ  പുണ്ണ്യം ചെയ്ത കൈ കളെല്ലേ .ഇനി നമുക്കു കാണാം പ്രതിപക്ഷം മാലോകർക്കു കാണിച്ചു കൊടുക്കല്ലേ ഉള്ള മാനവും പോകും എന്നു അലമുറയിട്ട് ഭരണപക്ഷം ആർക്കും കാണിച്ചു കൊടുക്കാത്ത ആ വീഡിയോ നമുക്ക് കാത്തിരിക്കാം.........ലാൽ സലാം രാജേഷ് ഭായ്.താങ്കളിലെ നല്ല നടനെ കാണാൻ കഴിയും എന്നു പ്രത്യാശിക്കുന്നു.നാടകമേ ഉലകം...

ഇതുമായി ബന്ധപ്പെട്ട പത്ര വാർത്ത താഴെ....


വനിതാ വാച്ച് ആന്റ് വാര്‍ഡിന് നേരെ കയ്യേറ്റം                                                                                                                         തിരുവനന്തപുരം:നിയമസഭാ ചരിത്രത്തില്‍ കറുത്ത അധ്യായം എഴുതിച്ചേര്‍ത്ത് ഇന്നലെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ അഴിഞ്ഞാടി.
വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്ത പ്രതിപക്ഷാംഗങ്ങള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി സഭയിലും ആവര്‍ത്തിച്ചു. പ്രതിപക്ഷാംഗങ്ങളായ ടി.വി രാജേഷും, ജയിംസ് മാത്യുവും ഉള്‍പ്പടെയുള്ളവരുടെ അക്രമത്തില്‍ പരിക്കേറ്റ വനിതാ വാച്ച് ആന്റ് വാര്‍ഡ് വി.എസ് രജനികുമാരിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുത്തളത്തില്‍ നടത്തിയ ബഹളത്തിനിടെ തലക്ക് അടിയേറ്റതിന്റെ ആഘാതത്തില്‍ രജനി പിറകിലേക്ക് മറിഞ്ഞുവീണു. പുരുഷ വാച്ച് ആന്റ് വാര്‍ഡ് അഭിലാഷിന് നേരെയും കയ്യേറ്റമുണ്ടായി. സ്ത്രീത്വത്തെ അപമാനിച്ച ടി.വി രാജേഷിനും ജയിംസ് മാത്യുവിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷാംഗങ്ങളും കയ്യേറ്റത്തിന് ഇരയായ വനിതാ വാച്ച് ആന്റ് വാര്‍ഡുമാരായ രജനികുമാരി, അഭിലാഷ് എന്നിവരും സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വാച്ച് ആന്റ് വാര്‍ഡ് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ടി.വി രാജേഷ്, കെ.കെ ലതിക, ജയിംസ് മാത്യു എന്നിവരും പരാതി നല്‍കി. അതേസമയം പിന്നീട് നടന്ന വീഡിയോ ദൃശ്യങ്ങളില്‍ സംഭവം നടക്കുന്ന സമയത്ത് കെ.കെ ലതിക അവിടെയുണ്ടായിരുന്നില്ലെന്ന് തെളിഞ്ഞു. ഒരുകാലത്തും സംഭവിക്കാന്‍ പാടില്ലാത്തതാണ് സഭയില്‍ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കോഴിക്കോട് വെടിവെയ്പ്പിനെ കുറിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തെ തുടര്‍ന്നാണ് നിയമസഭ ജനാധിപത്യ മര്യാദകളുടെ സര്‍വ സീമകളും ലംഘിക്കുന്ന അനിഷ്ട രംഗങ്ങള്‍ക്ക് വേദിയായത്.
പിന്നീടാണ് പ്രതിപക്ഷം തന്നെ കയ്യേറ്റം ചെയ്തതായി ചൂണ്ടിക്കാട്ടി രജനിയും സഹപ്രവര്‍ത്തകനായ അഭിലാഷും സ്പീക്കര്‍ക്ക് പരാതി സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ വാച്ച് ആന്റ് വാര്‍ഡ് തങ്ങളെ കയ്യേറ്റം ചെയ്തു എന്ന് ആരോപണമുയര്‍ത്തി ടി.വി. രാജേഷും കെ.കെ ലതികയും സ്പീക്കര്‍ക്ക് പരാതി നല്‍കി. വനിതാ ഉദ്യോഗസ്ഥയെ എം.എല്‍.എമാരായ ടി.വി.രാജേഷും ജയിംസ് മാത്യുവും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നെന്നും അവര്‍ കരഞ്ഞ് കൊണ്ട് പിന്‍മാറുകയായിരുന്നുവെന്നും മന്ത്രി കെ.സി.ജോസഫും ചീഫ് വിപ്പ് പി.സി ജോര്‍ജും പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്പീക്കര്‍ അന്വേഷണം നടത്തണമെന്ന് കെ.സി ജോസഫും പി.സി ജോര്‍ജ്ജും ആവശ്യപ്പെട്ടു. സഭയുടെ ചരിത്രത്തില്‍ ഇന്നവരെ ഉണ്ടായിട്ടില്ലാത്ത നീചമായ സംഭവമാണിതെന്നും പറഞ്ഞു.http://udfcyber.blogspot.com

1 അഭിപ്രായം:

udfcyber പറഞ്ഞു...

അവസാനം ആ കണ്ണു നീരും വീണു.....അഹങ്കാരവും പരസ്പര ചെളിവാരിയെറിയുന്നതിലും പകപോക്കലിന്റേയും മുൻപന്തിയിൽ ഗൌരവകാരനായി നിലയുറപ്പിക്കുന്ന ടി വി രാജേഷിനും ജെയിംസ് മാത്യുവിനും അക്കിടിപറ്റി.പാർട്ടി സമ്മേളനങ്ങളിലും അച്ചുമമന്റെ പുറകിലുമായിരുന്നു ക്യാമറ വെച്ച് കളിച്ചിരുന്നത്.വാച്ച് ആന്റ് വാർഡിനും കൊടുത്തു ഒരു പണി.ക്യാമറ കണ്ടുപിടിച്ചു ഇവരുടെ കൈ കളി.ദ്യശ്യങ്ങൾ പ്രതിപക്ഷ ഭരണ പക്ഷം ഒന്നിച്ചിരുന്നു കണ്ടപ്പൊൾ മൂക്കത്ത് വിരൽ വെച്ച് പോയി.... ടിവി രാജേഷിന്റേയും ജെയിംസ് മാത്യ്‌വിന്റേയും പൊയ് മുഖം ദേ കിടക്കുന്നു നിലത്ത്..നാലാൾ അറിഞ്ഞപ്പോൾ മാധ്യമത്തിനു മുന്നിൽ സിമ്പതിക്കു വേണ്ടി പൊട്ടിക്കരയുന്നു...ഇത്ര ലോല ഹ്ര് ദയമുള്ള ആളാണോ രജേഷ്.വിശ്വസിക്കാൻ പറ്റുമോ മലയാളികൾക്ക്? ആയ്യേ..നാണക്കേട്! പോലീസുകാരെ തല്ലാനും തല്ലിക്കാനും മുൻപന്തിയിൽ നിന്നിരുന്ന യുവാവ് എന്നു സ്വയം വിശേഷിപ്പിച്ച ഈ യുവാവ് പൊട്ടിക്കരയാനുള്ള കാരണം എന്ത്?കുട്ടികളെ പോലെ എന്നെ മാന്തി പിച്ചി നുള്ളി എന്നൊക്കെ പറഞ്ഞ് നഴ്സരി കുട്ടിക്കു വേണ്ട പക്വതപോലും കാണിക്കാതെ ചാനലുകൾക്ക് മുന്നിൽ വന്നു പരിഭവിക്കുന്നു.ഷർട്ട് പൊക്കി കാണിക്കുന്നു ചാനലുകാര എന്തോ വലിയ സംഗതി ഉണ്ടായിരിക്കുന്നു എന്ന മട്ടിൽ ക്യാമറ സൂം ചെയ്ത് നോക്കുമ്പൊൾ സംഗതി ഒന്നും കാണുന്നില്ല.രാ‍വിലെ എഴുതി തയ്യാറാക്കിയ നാടകത്തിൽ എന്തോ ഒരു കല്ലുകടി ..റിഹേഴ്സൽ നല്ലവണ്ണം നടത്തിയില്ലേ എന്നൊരു സംശയം അപ്പോഴേ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.രാജേഷിനും കുടുംബവും അച്ചനുമുണ്ടെത്രെ...ഹ ഹ ഹ അപ്പോൾ കുഞ്ഞാലികുട്ടിക്കോ?എന്തൊക്കെയാ കുഞ്ഞാലികുട്ടിയെ വിളിച്ചിരുന്നത്? പാടിയും പ്രംഗിച്ചും ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചാ‍ൽ നല്ല ചേല് എന്നൊരു ചൊല്ലുണ്ടല്ലോ? അതു പോലെയായിരുന്നല്ലോ ഈ വെള്ളം ചേർത്ത വിപ്ലവകാരിയുടെ നിലപാടുകളെല്ലാം...കരഞ്ഞാലും ആ ഉറ്റി വീഴുന്ന കണ്ണീർ എല്ലാം ജനം തമാശയോടെയാ കാണുന്നത് എന്ന സത്യം കുട്ടി സഖാക്കൽ ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്നാകും