http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

24 ജൂൺ 2013

ചാനലുകാരന്റെ സദാചാരം!

                                      കേരളത്തിന്റെ വികസനത്തിനു തടസ്സം വിവാദമാണ്.വിവാദ വ്യവസായമാണു തഴച്ച് വളരുന്നത്.അതിനു പാകപ്പെടുത്തിയ മണ്ണും,വളവും വെള്ളവും കൊടുക്കാൻ നിലനിൽ‌പ്പിനു വേണ്ടി പടപൊരുതുന്ന ചാനലുകളും.മുമ്പ് പത്രങ്ങലും മാസികകളും ആഴ്ചപതിപ്പുകളും ആണെങ്കിൽ ആടിനെ പട്ടിയാക്കി പട്ടിയെ പെപ്പട്ടിയാക്കി ചാഞ്ഞും ചെരിഞ്ഞും നിന്നും ഇരുന്നും ആംഗ്യവും മുദ്രയും കാണിച്ച് വാർത്തയും വായിച്ച് വിയർത്തൊലിക്കുന്നവർ മറ്റെന്തിനോ വേണ്ടി സമയം കളയുകയാണ്.നൂറ് നൂറായിരം പ്രശ്നങ്ങൾ ഗ്രാമങ്ങൾ തൊട്ട് ലോകമാസകലം പൊള്ളുന്ന വിഷങ്ങളുള്ളപ്പോൾ ചില പോയിന്റുകൾ മാത്രം കേന്ദ്രീകരിച്ച് ഊതി വീർപ്പിച്ച് ഉല്ലസിക്കുകയാണ്.
                                         


ഞങ്ങളുടെ ചാനൽ വെത്യസ്തമാണ്.കാമറക്ക് മുന്നിൽ ഇത് വരെ  കാണാത്ത  ജീവനുള്ള കാഴ്ചകളുമായി ഞങ്ങളെത്തും എന്ന് പറയുമ്പൊൾ പൊതുജനം അൽ‌പ്പമൊന്നു സന്തൊഷിച്ചിരിക്കാം കാത്തിരിന്നിട്ടുണ്ടാകാം,ഉള്ളടക്കവും വർത്തമാനവും ചർച്ചയും എല്ലാം ഒന്നു അവതാരകർ മാറുന്നു ചാനൽ എംബ്ലം മാറുന്നു എന്ന് മാത്രം.
                                            കേരള രാഷ്റ്റ്രീയത്തിൽ     സ്ത്രീ സാന്നിധ്യം വല്ലാതെ വാർത്തയാകുന്നു.അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നുമറിയാം. വാർത്തകൾ പൂഴ്ത്തിവെക്കണം എന്നും അഭിപ്രായമില്ല.സദാചാരവും മൂല്യവും വെക്തിത്വവും വെക്തിശുദ്ധിയും എല്ലാവർക്കും അനിവാര്യം.ആരോപണവും തെളിവും രണ്ടും രണ്ടാണ്.രണ്ടിനും ഒരു പൊലെയല്ല എന്നും പൊതുജനത്തിനറിയാം, എന്തിന്റേയും നിചസ്ഥിതി അറിയേണ്ടതായിട്ടുണ്ട്.അന്വേഷണാത്മക മാധ്യമ പ്രവർത്തകർ പൊടിപ്പും തൊങ്ങളും വെച്ച് ആർമാതിക്കുന്നവരുമുണ്ട്.അവരവരുടേതായ മിടുക്ക് കൊണ്ട് പലതും പുറത്ത് വരുന്നു ,അതോടൊപ്പം മൂടിവെക്കുകയും ചെയ്യുന്നു.പ്രമുഖരോടുള്ള അടുപ്പവും ബന്ധവും വെച്ച് പലതും നേടിയെടുക്കുകയും ചെയ്യുന്നു എന്നത് പരമ സത്യമാണു .
                                                രണ്ട്നീതിയുണ്ടോ ഈ മേഘലയിൽ എന്ന് പലപ്പൊഴും പലരും മൂക്കത്ത് വിരൽ വെച്ച് ചോദിച്ചിട്ടുണ്ട് ,ചില ചാനൽ രാജാക്കന്മാരുടെ  ചിലപ്പൊഴത്തെ കാട്ടികൂട്ടലുകൾ കണ്ടപ്പോൾ ഇതാണോ മാധ്യമ പ്രവർത്തനം എന്നും തോന്നിയിട്ടുണ്ട്.കോട്ടും സൂട്ടുമിട്ടാൽ എന്തും പറയാമോ എങ്ങനേയും പറയാമോ എന്ത് വിമർശനവും നടത്താവൊ എന്നും അതിശയിച്ചിട്ടുണ്ട്, ചിലർ ചിലർക്ക് പൊന്നാണ്,അന്ന് വാർത്തയൊന്നുമില്ലെങ്കിൽ ഒരു ഫോൺ ഇൻ പരിപാടിയോ ഒരു സ്പെഷ്യൽ ഇന്റർവ്യൂയോ അതെല്ലാം അവരുടെ ഭാഗം.നമുക്കെന്താ ഒരു കുഴപ്പവുമില്ലല്ലൊ?
                                                   വെറുമൊരു “ആരോപണ”ത്തിന്റെ പേരിൽ വർഷങ്ങൾ പീഡിപ്പികപ്പെട്ട വെക്തിയാണല്ലോ പി കെ കുഞ്ഞാലികുട്ടി എന്ന രാഷ്ട്രീയ പ്രവർത്തകൻ.ബ്രേക്കിംഗ് ന്യൂസുകളുടെ കാലം അതാണ് എന്ന് ഏത് കൊച്ച് കുട്ടികൾക്ക്പോലും അറിയാം.ആ പബ്ലിസിറ്റിക്ക് മറ്റൊരു ആയുധവുമുണ്ടായിരുന്നു ഐസ്ക്രീം ,അത് പോലെ അലിഞ്ഞ് തീരുമെന്നൊ അതിനു ആയുസ്സ് കുറവാണെന്നതും  മാധ്യമ പ്രവർത്തകനും അറിഞിട്ടും അത് മനസ്സിലാക്കി കൊടുക്കാൻ തയ്യാറായില്ല.റജീന എന്ന “പുകമറ” ഉണ്ടാക്കി പലർക്കും മുഖം കാണിക്കാനും അഭിമുഖം നടത്താനും വഴിയോരങ്ങളിൽ ചാനൽകേമറ കൊണ്ട്പോയി വെച്ച് 4 പെണ്ണുങ്ങളെ കൊണ്ട് സമരം ചെയ്യിപ്പിച്ചിട്ടും കള്ള വാർത്തകൾ പടച്ചും വായയിലെ വെള്ളവും പേനയിലെ  മഷിയും വറ്റിച്ച് പൊതു സമൂഹത്തിൽ ആ വെക്തിയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി പരിഹസിച്ചവർ ഇന്നും  ഐസ്ക്രീം എന്ന് കേൾക്കുമ്പൊൽ ചാനൽ ചർച്ച നടത്തി പരിഹസിക്കുന്നതിന്റെ ഉള്ളുകള്ളികൾ അറിയാൻ ബുദ്ധി രാക്ഷകനാകേണ്ട കാര്യമില്ല!
                                                        വീഡിയൊ സഹിതം കള്ളികൾ പുറത്ത് വരുമ്പൊൽ പുറം തിരിഞ്ഞിരിക്കുന്ന ചിലരെയും അക്കൂട്ടത്തിൽ കാണുന്നുണ്ട്.നിവ്യത്തികേട് കൊണ്ട് ഒരു ബുള്ളറ്റിലൊതുക്കി ഒരു ചർച്ചയും ചെയ്ത് മറ്റ് വാർത്തകൾ വായിക്കുന്നവർ.എല്ലാം താരത്മ്യം ചെയ്യാനുമുള്ള അവസരം ഇനിയും ഉണ്ടാകും.ചിരിക്കുന്ന പല മുഖങ്ങൾ വാടുന്നതും..........

27 ഓഗസ്റ്റ് 2012

ബൈത്തുറഹ്മ (കാരുണ്യ ഭവനം)

വീട്ടിനകത്തും പുറത്തും ജീവിത സത്യങ്ങളോട് കൂടെ നാനാജാതി മത വിഭാഗങ്ങളോട് കൂടെ ഒരേ സ്വരത്തിൽ സംസാരിക്കുക പ്രവർത്തിക്കുക അവരുടെ ദു:ഖവും സങ്കടങ്ങളും അനുഭവിച്ചറിയുക.സന്തോഷ നിമിശങ്ങൾ ആനന്ദകരമാക്കാനും ആഹ്ലാദിക്കാനും അനേകം പേർ ഉണ്ടാകുമെങ്കിലും തനിക്കു ചുറ്റുമുള്ളവരോട് നീതി പുലർത്തുക എന്നത് വിഷമകരമായ ഒന്നാണു.പാർട്ടിയും സംഘടനകളും കൂട്ടായ്മകളൂടെയും ലക്ഷ്യം പൊതു ജന താല്പര്യത്തിനൊപ്പവും അവരുടെ സംരക്ഷണത്തിനും എന്നത് പൊതു മുദ്രാവാക്യമായി നമുക്ക് കണക്ക് കൂട്ടാം.മുദ്രാവാക്യങ്ങളിലല്ല പ്രവർത്തിയിലാണു കാര്യമെന്നു തെളിയിക്കുകയാണു കേരളക്കരയിൽ വലിയൊരു സംഘടന ചെയ്ത കാര്യം.അത് ആരുടെ നാമധേയത്താൽ തുടങ്ങിയോ അതിന്റെ വാക്കും പേരും എന്ന പോലെ തന്നെ വിജയത്തിലേക്കുള്ള ആഴ്ന്നിറങ്ങലുമായിരുന്നു. തോളോട് തോളോട് ചേർന്ന് നടന്നു സ്വന്തം സുഹ്രത്തിനെ മനസ്സിലാക്കാൻ കഴിയാത്തവരായി നമുക്കിടയിൽ ആരുമുണ്ടാകില്ല.നമ്മിൽ പലരും സുഖത്തിന്റേ കുളിർ കാറ്റ് ആസ്വദിച്ചവരും അത് പോലെ ജീവിത യാത്രയിലെ ചില കൈപുനീർ കുടിച്ചവരുമാകാം.സത്യയും തിന്മയും സുഖവും ദു:ഖവും തിരിച്ചറിയാനുള്ള കഴിവും പ്രാപ്തിയും നമുക്കുണ്ട് ആ ഉത്തരവാദിത്യം നാം നിറവേറ്റുന്നു എന്നു മാത്രം.നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് നമുക്ക് ആദ്യാക്ഷരം പറഞ്ഞു തന്ന നമ്മുടെ മതവും അതിന്റെ എല്ലാ വശങ്ങളും ഉൾകൊണ്ട് നമുക്ക് ഈ ജീവിക്കുന്ന നാടിനു വേണ്ടി നല്ലത് മാത്രം പ്രവർത്തിക്കാൻ നമുക്ക് ദീർഘ വീക്ഷണത്തോടെ കാര്യങ്ങൾ പറഞ്ഞ് തന്ന വിവരണങ്ങളുടെ വേലികെട്ടുകൾ തകർത്ത് എഴുതാൻ മാത്രം വഴിവിളക്കായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമക്കായ് മലപ്പുറം ജില്ലാ മുസ്ലിം ലീഗും അതിന്റെ പോഷക സംഘടനകളും കൂട്ടായി നടത്തുന്ന വൻ പദ്ധതിയാണു ബൈത്തുറഹ്മ.300ൽ പരം വീടുകൾ നിർമാണം കഴിഞ്ഞ് പാവപെട്ടവർക്കായ് താക്കോൽ ദാനം കഴിഞ്ഞു.അഭിമാനവും സന്തോഷവും.ഇതിൽ മനസ്സുകൊണ്ടും ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും സഹായിച്ചവർക്ക് ഹരിതാഭിവാദ്യങ്ങൾ!!

08 മേയ് 2012

ശുക്കൂറിനെ മാർകിസ്റ്റ്കാർ എന്തിനു കൊന്നു?

രാഷ്ട്രീയ തിമിരം മാർകിസ്റ്റ് 

പർട്ടിയെ വല്ലാതെ 

പിടിപെട്ടിരിക്കുന്നു.ഈ 

രോഗത്തിനും ഒരു 

കാരണമുണ്ട്.കാൽ 

ചുവട്ടിലെ മണ്ണ് 

കുത്തിയൊലിച്ചു പോയി 

കൊണ്ടിരിക്കുന്നു.അതിലെ 

അസഹിഷ്ണുത.ബാക്കിയുള്ള 

ചുകപ്പന്മാരെ എങ്ങനെ 

എങ്കിലും പാർട്ടിയിൽ പിടിച്ച് 

കെട്ടണം 

പുറത്തുള്ള സഖാക്കളേക്കാൾ 

കൂടുതൽ 

അകത്ത്.നിഷ്കളങ്കത 

മാ‍റാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് കൊടിയുടെ നിറ 

വെത്യാസം കാരണം വെട്ടി നുറുക്കി ഇങ്കിലാബ് ഉച്ചത്തിൽ 

വിളിച്ച് 

ദയയുടെ ചെറു കണികയുമില്ലാതെ മ്ര് ഗ തുല്യമായി കൊല 

വെറി 

കൊണ്ട് വാളും പരിചയും എറ്റുക്കലും രാത്രിയുടെ മരവിൽ 

വീടാക്രമണവും വെട്ടലും കുത്തലും ആണോ കമ്മ്യൂണിസം 

അതാണോ കുട്ടി സഖാവെ തന്റെ വിപ്ലവം?ഇക്കുറി മെമ്പർഷിപ്പ് 

നോക്കിയപ്പോഴാണു പ്രിന്റ് ചെയ്ത പുസ്തകങ്ങൾ 

ആളനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.മുസ്ലിം ലീഗ് രാഷ്ട്രീയ 

പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പൈൻ വൻ വിജയവും 

ലക്ഷക്കണക്കിനു ആളുകളുടെ അധിക വർദ്ധനവും മാർകിസ്റ്റ് 

പാർട്ടിയെ അങ്കലാപ്പിൽ ആക്കിയിരിക്കുന്നു അശയത്തെ 

ആശയം കൊണ്ട് നേരിടാനാവാതെ വിയർത്തുകൊണ്ടിരിക്കുന്നു 


മാർകിസ്റ്റ് ബുദ്ധി രാക്ഷന്മാർ.മുസ്ലിം ലീഗിനു മുന്നിൽ മുട്ട് മടക്കുന്നു


 മാർകിസ്റ്റ്കാരൻ.ശുക്കൂർ വധക്കെസിൽ 

ന്യായീകരണമില്ലാതെ...നേതാക്കൾ വിയർക്കുന്നു.ലീഗിതര 

പത്ര മാധ്യമങ്ങൾ കണ്ണടച്ച് ഇരുട്ടാക്കുന്നു.വായാടികളായ 

സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ മാർകിസ്റ്റ് 

പാർട്ടിയുടെ കൊലപാത രാഷ്ട്രീയത്തിൽ ഭയന്ന് 

നാവിട്ടടിക്കാതെ ആർകൊക്കെയോ വേണ്ടി തലയിൽ 

സാംസ്കാരിക നായകർ എന്ന ദിഷ്പേരും പേറി തലയിൽ 

മുണ്ടിട്ട് നടക്കുന്നു.ധീരരായ ചിലർ സക്കറിയ,കാരശ്ശേരി,കെ പി 

ശശി,കല്പറ്റ് നാരായണൻ,സി അർ പരമേസ്സ്വരൻ,ജോർജ്

 ഓണക്കൂർ തുടങ്ങിയവർ കടുത്ത ഭാഷയിൽ ഈ നര 

നായാട്ടിനെതിരെ പ്രധിശേധിക്കുന്നു.കൂടുതൽ ആളുകൾ 

പ്രധികരിക്കും എന്നു കരുതാം..ഈ ചീഞ്ഞു നാരുന്ന രാഷ്ട്രീയ 

അസഹ്യമായി എല്ലാവർക്കും മനസ്സിലായി തുടങ്ങി..ചുകപ്പ് 

മായട്ടെ നാട്ടിൽ ശാന്തിയും സമാധാനവും 

പുലരട്ടെ...ജീവകാരുണ്യ പ്രവർത്തനം വികസനം എന്ന 

മുദ്രാവാക്യവുമായി മുസ്ലീ ലീഗ് മുന്നോട്ട് .കൊന്നൊടുക്കിയാൽ 

തീരുന്നതല്ല ഞങ്ങളൂടെ ജനകീയ മുഖം ,നന്മ നിറഞ്ഞ രാഷ്ട്രീയ 

പ്രവർത്തനം....! മാർകിസ്റ്റ് പാർട്ടിയുടെ ഈ തീവ്രവാത 

കൊലപാതക രാഷ്ട്രീയ പ്രവർത്തനത്തെ ഒറ്റപ്പെടുത്തുക!

പ്രതികരിക്കുക!

ഷുക്കൂറിനെ അവരെന്തിനാണ് കൊന്നത് ?
മണിക്കൂറുകളോളം വിചാരണ ചെയ്ത് പടമെടുത്ത് മൊബൈല്‍ ക്യാമറയിലൂടെ അയച്ച് തിരിച്ചറിയല്‍ പരേഡ് നടത്തി സുഹൃത്തിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ കൊല്ലപ്പെട്ട യുവാവ്..

''നിങ്ങള്‍ മാന്യന്‍മാരായ കുറെ ആളുകള്‍ പറഞ്ഞിട്ടും എന്റെ മോനെ രക്ഷിക്കാനായില്ല. ഇതറിഞ്ഞെങ്കില്‍ ഞാന്‍ പോകുമായിരുന്നു അക്കരേയ്ക്ക്. ഞാന്‍ കേണപേക്ഷിച്ചിരുന്നെങ്കില്‍ അവനെ അവര്‍ വെറുതെ വിടില്ലായിരുന്നോ''- കൊല്ലപ്പെട്ട ഷുക്കൂറിന്റെ ഉമ്മ.



അവർ എന്തിനു എന്റെ അനിയനെ കൊന്നു......????? http://marunadanmalayalee.com/Shukoor%20Murder-70093.html#.T5r9Wug_J2k.facebook

ആശയ സമരത്തിൽ സി പി ഐ യം പരാജയപ്പെടുന്നു

                                        


ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ കഴിഞ്ഞെങ്കിലും തോല്‍പ്പിക്കാനാകില്ലെന്ന് ചന്ദ്രശേഖരന്റെ ഭാര്യ രമ

 ഇന്ത്യാവിഷനോട്. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച്, പാര്‍ട്ടിക്കുവേണ്ടി മരിക്കുകയാണ് ചന്ദ്രശേഖരന്‍ 

ചെയ്തത്. ആരുടെയും ഭീഷണിക്ക് വഴങ്ങാതെയാണ് ചന്ദ്രശേഖരന്‍ ജീവിച്ചത്. എന്തും 

സംഭവിക്കുമെന്ന് അറിയാമായിരുന്നു. ടി പി ജീവന്‍ കൊടുത്ത പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും രമ 

പറഞ്ഞു. 


ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച് സംസാരിക്കവേ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ 

പൊട്ടിത്തെറിക്കുന്നു കുലംകുത്തിയെന്ന് വിളിച്ചപ്പോള്‍ കുത്തികൊല്ലും എന്ന് 

കരുതിയില്ല,,കൊലപാതക രാഷ്ട്രിയം ഉപേക്ഷിക്കും എന്ന് പറയാന്‍ഇവര്‍ക്ക് കഴിയുമോ ?. 

10 ഏപ്രിൽ 2012

ലീഗിന്റെ ആവശ്യം ന്യായം!

ഐക്യജനാധിപത്യ മുന്നണി എന്ന സംവിധാനത്തിൽ ബാഫക്കി തങ്ങൾ മുതൽ ഇതുവരെ നല്ല

രീതിയിൽ നിലനിന്നു പോകുന്നു.കേരളത്തിലെ മൂന്നാമത്തെ രാഷ്ട്രീയപാർട്ടിയും കേരളത്തിൽ 

എല്ലായിടത്തും നല്ലവേരോട്ടവും ഏവർക്കും അസൂയാവഹമായ സംശുദ്ധരാഷ്ട്രീയ ജീവകാരുണ്യ

 പ്രവർത്തനത്തിലൂടെ ജനമനസ്സുകളിൽ ഉയർന്ന സ്താനമുള്ള മുസ്ലിം ലീഗ്.പലപ്പോഴും യു ഡി 

എഫിനുള്ളിൽ ഒരു കാര്യസ്തന്റെ റോളാണു പലപ്പോഴും മുസ്ലിം ലീഗിനുള്ളത്.ഈ കാലമത്രയും

 വിട്ട് വീഴചയെ ചെയ്തിട്ടുള്ളൂ.മുസ്ലിം ലീഗ് അകത്തൊ പുറത്തോ ആർക്കും ശല്യവുമല്ല

 തലവേദനയും ശ്ര്ഷ്ടിക്കലില്ല.രാജ്യസഭ സീറ്റും നിയമ സഭാ സീറ്റും വിട്ട് കൊടുത്ത ചരിത്രം 

നമുക്ക് മറക്കാൻ കഴിയില്ല.മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ തീർക്കാൻ മുസ്ലിം ലീഗ വേണം.അത്യാവശ്യ ഘട്ടങ്ങളിൽ മാനം 

കാക്കാൻ മുസ്ലിം ലീഗ് വേണം,പാരവെപ്പും ഗ്രൂപ്പ് തർക്കവും ആയി കോൺഗ്രസ്സ് രാഷ്ട്രീയം 

കളിയായി

 കാണുമ്പോൾ മുസ്ലിം ലീഗ് അത് ഭംഗിയായി നടത്തികൊണ്ട് പോകുന്നു.കേരളത്തിന്റെ അങ്ങേ 

അറ്റത്തുള്ള ആന്റണിയെ മലപ്പുറത്തെ തിരൂരങ്ങാടിയിൽ കൊണ്ട് വന്നു നിയമസഭയിലേക്ക് 

എത്തിച്ച 



ചരിത്രവും ലീഗിനുണ്ട്.അവിടെ കോൺഗ്രസ്സ് വോട്ടുകൾ എത്ര എണ്ണമുണ്ടെന്ന് ഇപ്പൊൾ ഇരു 

കൂട്ടിയാലും

 മനസ്സിലാകുന്നതേയുള്ളൂ.സ്വന്തം അച്ചനും പെങ്ങൾക്കും പാരവെച്ച് വീട് വിട്ടിറങ്ങിയെ

 മുരളിയേയും 

പഴയ തറവാട്ടിലെത്തിക്കാൻ മുൻപന്തിയിൽ ലീഗാണുണ്ടായത്.കൂടെ ലീഗിന്റെ ഒരു നിയമസഭാ‍ 

സീറ്റും,മലപ്പുറത്ത് കോൺഗ്രസ്സിനു വേരോട്ടമുണ്ടാക്കാൻ ഇത്ര വയസ്സായിട്ടും ഒന്നും 

സാധിക്കാത്തതിലെ 

വിഷമം ആര്യാടനുമുണ്ട്.കോൺഗ്രസ്സിനു വേണ്ടി ഒന്നു ചെയ്തതു തന്റെ മകൻ ഷൌക്കത്തിനെ 

പഞ്ചായത്ത് പ്രസിഡണ്ടാക്കി എന്നു മത്രം,കോൺഗ്രസ്സ് മാർകിസ്റ്റ് ലീഗ് മറ്റ് പാർട്ടിക്കാർ 

എല്ലാവരും

 ആവലാതിപറയാനും പ്രശ്നപരിഹാരത്തിമും അതിർത്തി പള്ളി മഹല്ല് അമ്പല പ്രശ്ന തർക്കം 

തീർക്കാനും പാണക്കാട്ടേക്ക് .മുസ്ലിം ലീഗിന്റെ പച്ച കൊടി കണ്ടാൽ ആളുകൂടും ഗംഭീര പ്രകടനവും 

ജനസമുദ്രത്തേയും കാണാം.ഇതൊന്നും കണ്ണിനും മനസ്സിനും അത്രക്കങ്ങ് 

പിടിക്കുന്നില്ല.അല്ലെങ്കിൽ 

തന്നെ കൊണ്ട് ഇത്രയൊന്നും പറ്റുന്നില്ലല്ലോ എന്നൊരു കുറ്റബോധവും,ബി ജെ പി നേതാവ് 

മുരളീധരൻ 

പാണക്കാട്ടെ തങ്ങന്മാരെ കുറിച്ച് പറഞ്ഞത് 100%ശരിയാണു.ഒരു സമാന്തര സർക്കാർ 

തന്നെയാണു 

പാണക്കാട് തറവാട്.കൊടിയേരി സഖാവ് പറഞ്ഞതും ശരിയാണു ലീഗ് തന്നെയാണു കേരളം 

ഭരിക്കുന്നത്.ഞങ്ങൾ മത്സരിച്ചതും വോട്ടിംഗ് % നോക്കിയാലും ഉറക്കമൊഴിച്ച് 

ആലോജിച്ചിരിക്കേണ്ട
അൻ വർ ഖത്തർ

 കാര്യമൊന്നുമില്ല.ഞങ്ങൾ അഭിമാനിക്കുന്നു!! ഞങ്ങളുടെ ന്യായമായ ആവശ്യത്തെ 

ഐക്യജനാധിപത്യ മുന്നണി പ്രവർത്തകർ അനുകൂലിക്കുക.ഐക്യമാണു 

മുഖ്യം.പ്രശ്നങ്ങളല്ല.ഇലക്ഷനുകൾ ഇനിയും വരാനുണ്ട് എന്നതും ഓർക്കുക! 

07 ജനുവരി 2012

അലീഗഡ് ഉയർത്തുന്ന സ്വപ്നങ്ങൾ...

             സാമൂഹ്യ പരിഷ്കർത്താവായിരുന്ന സർ സയ്യിദ് അഹമ്മദ് ഖാന്റെ ദർശനത്തിന്റെ സാക്ഷാത്കാരം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നടന്നു 2011 ഡിസംബർ 25 ഞായർ.അന്ന് ആഘോഷത്തിന്റെ വർണപൊലിമയിൽ ജില്ല തിളങ്ങി.1877ൽ ആംഗ്ലോ ഓറിയന്റൽ കോളേജിൽ നിന്നും തുടങ്ങിയ വിദ്യാഭ്യാസ മുന്നേറ്റം പെരിന്തൽമണ്ണയിൽ വന്നു നിൽക്കുന്നു.                                       ഈ ജില്ല ചരിത്രപരമായ കാരണങ്ങളാൽ എന്നുവെച്ചാൽ ബ്രിട്ടീഷുകാരോടുള്ള അടങ്ങാത്ത വിരോധം കൊണ്ട് അവർ സംസാരിക്കുന്ന ഇംഗ്ലീഷ് ഭാഷയെ പാടെ അവഗണിച്ചും അവരുടെ സംസാര ഭാഷ ജീവിതത്തിൽ പകർത്തേണ്ട എന്ന ലക്ഷ്യവുമായി ഒരുപാട് കാലം മുന്നോട്ട് പോയി.പലരും സ്കൂളുകളും കോളേജുകളും ആരംഭിച്ച് ആധുനിക വിദ്യാഭ്യാസത്തിൽ മുഴുകിയപ്പോൾ മലബാറിലെ മാപ്പിളമാർ  ആലസ്യത്തിലായിരുന്നു എന്ന് സത്യം.നിരക്ഷരരും അക്ഷര വിരോധികളുമാണെന്ന ഒരു പേരുദോശം പലരും പറഞ്ഞ് പ്രചരിക്കപ്പെട്ടു.പിന്നീടങ്ങോട്ട് പിന്നോക്കത്തിന്റെ ഇരുണ്ടറകളിൽ നിന്നും മുന്നോക്കത്തിലേക്കുള്ള വെള്ളിവെളിച്ചത്തേക്കുള്ള ക്രിത്യമായ ഒരു പാച്ചിലിലായിരുന്നു ഈ മലബാറിലെ മലപ്പുറവും,,,,ആർക്കും പിടികൊടുക്കാതെയുള്ള ഒരു ജൈത്രയാത്ര.                                                                                                       സി എച്ച് എന്ന രണ്ടക്ഷരം മാപ്പിളമാർക്ക് പൊന്നിൽ പണിതീർത്ത ഒരുവാക്കാണു.പലർക്കും അദ്ദേഹത്തെ ഓർമിച്ചെടുക്കുമ്പൊൾ ആയിരം നാവുകാണും.അത്രയധികം ദൂരകാഴ്ചയോടെ വിദ്യാഭ്യാസപരമായി ഒരു വലിയ വിസ്ഫോടനത്തിനു തുടക്കം കുറിച്ച മരിച്ചിട്ടും മരിക്കാതെ ജനഹ്ര്ദയങ്ങളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ പിൻപറ്റി വലിയ ഒരു ദൌത്യം ഏറ്റെടുത്ത് പിന്നിട്ടുള്ള മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസമന്ത്രിമാർ....     


                                                                                                                                         പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വലിയൊരു സ്വപ്ന സാക്ഷാൽക്കാരമാണു  പെരിന്തൽമണ്ണയിലെ ചേലാമലയിൽ  പൂവണിഞ്ഞത്.പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്ക് കോളേജിന്റെ സമ്മേളനത്തിൽ അന്ന് വേദിയിലുണ്ടായിരുന്ന മുൻ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയായിരുന്ന യം എ എ ഫാത്തിമിയോട് ആവശ്യപ്പെട്ടതാണു അലീഗഡ് സ്പെഷ്യൽ കേന്ദ്രം എന്നത്.ഇത് നേടിയെടുക്കാൻ മുസ്ലിം ലീഗും അതിന്റെ പോഷക ഘടകങ്ങളും പല വിധ പ്രക്ഷോപങ്ങളും നടത്തുകയുണ്ടായി.അതിന്റെയെല്ലാം പരിണിതഫലമാണു ഈ അലിഗഡ്.                                                                                                                               മലപ്പുറം ജില്ലക്ക് പലരോടും കണക്കുപറയാനുണ്ട്.അന്തമായ ഒരു വിരോധം ഈ ജില്ലയോട്  അച്ചുദാനന്ദനു.ആക്ഷേപിച്ചും അധിക്ഷേപിച്ചും മലപ്പുറത്തെ ജനങ്ങളുടെ മേലൊരു കുതിരകയറ്റം .മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചിട്ടാണു വിജയിക്കുന്നതെന്ന മരമണ്ടൻ പ്രസതാവനയും.                                     ഇതിനുള്ള മറുപടിയെന്നോണം പിന്നിട്ടവർഷങ്ങളിൽ പ്രൊഫഷണൽ കോഴ്സുകളിലെ ഒന്നാം റാങ്കുകൾ ഒന്നിനുപുറകെ ഒന്നായി മലപ്പുറത്തിനു സ്വന്തം. 




















                                      വിവര സാങ്കേതിക വിദ്യയുടെ പിപ്ലവാത്മകമായ മാറ്റത്തിനു അസൂയാവഹമായ പുരോഗതിയാനു ജില്ല ഉണ്ടാക്കിയെടുത്തത്.ജില്ലാപഞ്ചായത്തിന്റെ വിജയ ഭേരിയും   പൈലറ്റ് പ്രൊജെക്റ്റായി മുൻ യു ഡി എഫിന്റെ ഭരണകാലത്ത് ആരംഭിച് കുഞ്ഞാലികുട്ടി സാഹിബിന്റെ പ്രത്യേക താത്പര്യപൂർവ്വം കൊണ്ട് വന്ന അക്ഷയ പദ്ധതിയും മാസ്മരികമായ മാറ്റമാണു ഈ ജില്ലക്ക് സംഭവിച്ചത്. ഇ ടി യുടെ സ്മാർട്ട് ക്ലാസ്സ് റൂം പദ്ധതിയും എജുസാറ്റ് വിപ്ലവവും ഇന്നും ഈ     ദ്യാഭ്യാസ വകുപ്പിനെ   വിവാദങ്ങളില്ലാതെ വളരെ വിജയകരമായി നടത്തികൊണ്ടുപോകുന്ന അബ്ദുറബ്ബും പല ആധുനികവിദ്യാഭ്യാസ രീതിയും ഉൾകൊള്ളിച്ച് ശ്രദ്ധ പിടിച്ചുപറ്റി. ഇതിന്റെ എല്ലാം  ഒരു തുടർച്ചയെന്നോണം ഈ ജില്ലക്ക് സ്വപ്നം കാണാൻ ഇനി അലിഗഡുമുണ്ട്....




Muhammed Shafeeq.P
Nanaging Director
BoneX Group 
badushan123@gmail.com

31 ഡിസംബർ 2011

നസീർ രാമന്തളിയുടെ കാർട്ടൂൺ പ്രദർശനം

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ
                               ന്നും കാർട്ടൂണുകൾക്ക് അതിന്റേതായ പ്രസക്തി നിലനിൽക്കുന്നു.ലോകത്തെ തന്നെ വരച്ചുകാട്ടുന്നതിനും അവരുടെ സംസ്കാര വേഷവിധാനങ്ങളെ കുറിച്ചും സാധാരണക്കാരനു വളരെ വേഗതയിൽ ഗ്രഹിക്കുന്നതിനും ചിത്രങ്ങൾക്ക് വിശിഷ്യാ കാർട്ടൂണുകൾക്ക് അതിന്റേതായ ഒരിടം ഉണ്ട് എന്നു നമ്മൾ വിശ്വസിക്കുന്നു.സാധാരണ നാം പത്രമാധ്യമങ്ങളിൽ ആദ്യം ശ്രദ്ധിക്കുന്ന ഒരു കാര്യവും അന്നത്തെ കാർട്ടൂണുകളാകാം എന്ന സാധാരണം.ആ കാർട്ടൂൺ കണ്ടാൽ നമുക്ക് അന്നത്തെ പ്രധാന വാർത്തകളുടെ ഒരു രത്നചുരുക്കം നമുക്കറിയാം.പലപ്പോഴും രാഷ്ട്രീയ നേതാക്കാന്മാരേയും അവരുടെ കുറ്റവും കുറവുകളും തുറന്നുകാണിക്കുന്നതിനും പലപ്പോഴും രാഷ്ട്രീയ വ്യെതിയാനങ്ങളേയും ചിലപ്പോൾ രാഷ്ട്രീയ നയവെത്യാസങ്ങളേയും തുറന്നുകാണിക്കുന്നത് ഇത്തരത്തിലുള്ള ആയിരം നാവുകളുള്ള കാർട്ടൂണുകളാണു.ആയിരം മുദ്രാവാക്യങ്ങളേക്കാളും ഒരായിരം പുസ്തകങ്ങളേക്കാളും പെട്ടെന്നു മനസ്സിൽ തങ്ങി നിർത്താനുതകുന്ന വരകൾ നമ്മൾ ഒത്തിരി കണ്ടവരാണു.നമുക്ക് ഇനി നസീർ രാമന്തളിയുടെ കാർട്ടൂണുകൾ കാണാം അവ വിശകലനം ചെയ്യാം അവയുടെ ആശയങ്ങളെ ഉൾക്കൊള്ളാം.....






CH MOHAMMED KOYA SAHIB                                                ന്നും ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു വെക്തിത്വമാണു.കവലപ്രസംഗം നടത്തി ലീഗിനെ വിമർശിക്കുന്ന ഒരു പ്രാസംഗികണും അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിക്കാത്തവരുമായിരിക്കാം...വെക്തിഹത്യ നടത്തി നേതാക്കന്മാരെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന കപടരാഷ്ട്രീയക്കാർ സി എച്ചിനെ ഒന്നു കണ്ടു പടിക്കണമായിരുന്നു.അദ്ദേഹത്തിന്റെ ജീവിതം അല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം കാണാനും അനുഭവികാനും കഴിയാത്ത പുതു തലമുറക്ക് ഒരു വെള്ളി വെളിച്ചം വീശുകയാണു ഇവിടെ....വേർപാടുകൾ വിടവുകൾ ഉണ്ടാക്കുന്നു.സി എച്ചിന്റെ അഭാവം ഇന്നും നികത്താനാവാത്ത ഒന്നായി തുടരുന്നു...അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണു യു ഡി എഫ് സൈബറിലൂടെ നെർ രേഖയായി നാം കാണുന്നത്....
http://www.facebook.com/naseer.ramanthali
നസീർ രാമന്തളി

29 ഡിസംബർ 2011

ന്യൂസ്മേക്കറിലെ കുഞ്ഞാപ്പ

              മനോരമയിലെ ന്യൂസ്മേക്കർ മത്സരത്തിൽ 14 പേരിൽ ഒരാളായി പി കെ കുഞ്ഞാലികുട്ടിയും ഉണ്ട്.രാഷ്ട്രീയ പ്രമാണിമാരോടൊപ്പം കുഞ്ഞാപ്പയും .വിചിത്രമായത് ഒന്നും സംഭവിക്കില്ല എന്നറിയാം എന്നാലും മണ്ഡലത്തിനപ്പുറം കേരളത്തിനു ഉള്ളിലും അകത്തും നടക്കുന്ന ഒരു വോട്ടെടുപ്പിൽ കേരളം ശ്രദ്ധിക്കുന്ന ഒരാളായതിൽ വലിയ അത്ഭുതമൊന്നും ആർക്കുമുണ്ടാകില്ല.തോൽ വിയും വിജയവും സർവ്വ സാധാ‍രണം.രാഷ്ട്രീയത്തിൽ എതിരാളികൾ എല്ലാവർക്കുമുണ്ടാകും അത് നാട്ടുനടപ്പ്.സമൂഹത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും അകറ്റണം എന്ന് ആഗ്രഹം കൊണ്ട് നടക്കുന്ന ഒരു കൂട്ടർ.കണ്ണടച്ച്  വെടിവെക്കാൻ മാത്രമറിയുന്ന പ്രത്യേകിച്ച് ഒരു അജണ്ടയുമില്ലാതെ വെക്തിഹത്യനടത്താൻ മാത്രമായി തക്കം പാർത്തിരിക്കുന്ന കഴുകന്മാർ.വർഷങ്ങളായി യാതോരുവിധ അടിസ്താനവുമില്ലാതെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ പൈങ്കിളി വർത്തമാനം പറഞ്ഞ് സ്വയം സന്തോഷിക്കുന്ന ചില ശിഖണ്ടികൾ .                                               അത് ആടിത്തിമിർക്കാൻ ചില ചാനൽ ഏമാന്മാരും അതിനു ഓശാനപാടിക്കൊടുക്കാൻ ക്രിമിനലുകളും അവർക്ക് രാഷ്ട്രീയ പിന്തുണയും മറ്റും നൽകാൻ രാഷ്ട്രീയത്തിലെ ഇരുണ്ട മുഖവും.അധിക നാൾ നിലനിൽക്കാത്ത ആ പാവ കളി കേരളത്തിലെ വിദ്യാ സമ്പന്നരായ ആളുകൾ മനസ്സിലാക്കി .ആ പേക്കൂത്ത് കാണാൻ ഇനി ഞങ്ങളെ കിട്ടില്ല എന്ന് നമ്മളും ഉറപ്പിച്ചു.സ്വയം നന്നാവ് എന്നിട്ടാവാം മറ്റുള്ളവരെ നന്നാക്കൽ എന്നൊരു മന്ത്രവും അച്ചുദാനന്ദ ഇട്ടാവെട്ടങ്ങളോടായി പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.മകനു ഇല്ലാത്ത പദവി .ഡോക്ടർ പദവി എവിടെ പോയി സഖാക്കളെ? ഉയർന്ന ശമ്പളം ,കുടുമ്പക്കാരനു വെറുതേ ഭൂമി സക്കാത്ത് കൊടുക്കുക മുഖം മൂടിയണിഞ്ഞ് ജനത്തിനടുവിലൂടെ ഉളുപ്പില്ലാതെ ഞാൻ ആരാമോൻ എന്ന വീമ്പ് പുലമ്പികൊണ്ട് ഒരു നടത്തവും അതിനു കുറച്ച് പരിവാരങ്ങളും. 








  












                                                                                       കുഞ്ഞാലികുട്ടിയെ കരിവാരി തേക്കാൻ ഇനി ആർക്കും കഴിയില്ല.,കാലങ്ങൾക്ക് മുമ്പേ പരമോന്നത കോടതിയായ കോടതിയെല്ലാം ഈ കേസ് കുപ്പതെട്ടിയിൽ എറിഞ്ഞിട്ടും അവസാനം സുപ്രീം കോടതിയും കേസ് തള്ളി ഇനി അന്വേഷണത്തിന്റെ പ്രസക്തി തള്ളിക്കളഞ്ഞും  ഈ അടുത്ത് വീണ്ടും പുതിയ കേസുമായി കോടതിയിൽ നിന്നും ശകാരം കേട്ട് നാണംകെട്ട അച്ചുദാനന്ദനും ഇനിയെങ്കിലും കണ്ണുതുറക്കുമോ ആവോ?                                                                                                                             ഈ കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ഭൂരിപക്ഷത്തിൽ രണ്ടാമൻ നമ്മുടെ സ്വന്തം പാണ്ടിക്കടവത്ത് കുഞ്ഞാലികുട്ടി എന്ന മലപ്പുറത്തുകാരുടെ പ്രിയപ്പെട്ട കുഞ്ഞാപ്പ.സ്വന്തം വീടുൾപ്പെടുന്ന കുട്ടിക്കാലം മുതലേ കണ്ടും കളിച്ചും നടന്ന പ്രിയപെട്ട നാട്ടിൽ നിന്നും .ഏറ്റവും ക്രൂശിക്കപ്പെട്ട മറ്റൊരു നേതാവു രാഷ്ട്രീയ കേരളത്തിൽ ഇന്നേ വരെ കണ്ടിട്ടില്ല .


സി എച്ച് കഴിഞ്ഞാൽ ഇത്രയും പ്രിയങ്കരനായ ഇച്ചാശക്തിയുള്ള മറ്റൊരു നേതാവ് വന്നിട്ടില്ലെന്നും മികച്ച പത്രപ്രവർത്തകായ സണ്ണിക്കുട്ടിയും അഭിപ്രായപ്പെടുന്നു. മനോരമ പറഞ്ഞ വാചകം പോലെ മുസ്ലിം ലീഗിനെ വാനോളം ഉയർത്തിച്ച മികച്ച സംഘാടകനും മികച്ച വിജയത്തിനു വേണ്ടി പ്രവർത്തകർക്കും നെതാക്കൾക്കും ഊർജ്ജവും ആത്മ വിശ്വാസവും നൽകി പ്രവർത്തകരുടെ സ്വന്തം കുഞ്ഞാപ്പയുടെ നിലനിൽ‌പ്പും നിലപാടും രാഷ്ട്രീയ കേരളം വലിയ പ്രതീക്ഷയോടെ കാതോർക്കുന്നു .വികസന വിപ്ലവവും യുവതയുടെ മനസ്സിനോടൊപ്പം ചെർത്ത് വെച്ച വ്യവസായ മുന്നേറ്റവും എന്നും യുവതലമുറ രാഷ്ട്രീയ ഭേതമെന്ന്യേ കുഞ്ഞാലികുട്ടിയെ അംഗീകരിക്കാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് തുറന്ന പിന്തുണ കൊടുക്കാനും നമ്മളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.നമുക്ക് വീണ്ടും വോട്ടു കൊടുക്കാം പാണ്ടിക്കടവത്ത് കുഞ്ഞാലികുട്ടി എന്ന  മുസ്ലിം ലീഗ് നേതാവും കേരളത്തിന്റെ വ്യവസായ മന്ത്രിയുമായ  പി കെ കുഞ്ഞാലികുട്ടിക്ക് മനോരമയുടെ 2011 ലെ ന്യൂസ് മേക്കറായി നമുക്ക് ഇപ്പോൾ തന്നെ പ്രഖ്യാപിക്കാം....
വോട്ട് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യാം.........എന്നിട്ട് സബ്മിറ്റ് കൊടുത്താൽ മതിയാകും

സൂര്യ ടി വി ജനകീയ പക്ഷത്ത് നിന്നു കൊണ്ട് ഒരു സത്യം വെളിപ്പെടുത്തുന്നു...


പി കെ യുടെ സമ്മാനം MLA മാർ സ്വീകരിച്ചു.  അച്ചുദാനന്ദന്റെ നെഗറ്റീവിസം വീണ്ടും                              


ktnoufalkolathur@gmail.com
നൌഫൽ കെ ടി.  സൌദി അറേബ്യ