http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

07 ജനുവരി 2012

അലീഗഡ് ഉയർത്തുന്ന സ്വപ്നങ്ങൾ...

             സാമൂഹ്യ പരിഷ്കർത്താവായിരുന്ന സർ സയ്യിദ് അഹമ്മദ് ഖാന്റെ ദർശനത്തിന്റെ സാക്ഷാത്കാരം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നടന്നു 2011 ഡിസംബർ 25 ഞായർ.അന്ന് ആഘോഷത്തിന്റെ വർണപൊലിമയിൽ ജില്ല തിളങ്ങി.1877ൽ ആംഗ്ലോ ഓറിയന്റൽ കോളേജിൽ നിന്നും തുടങ്ങിയ വിദ്യാഭ്യാസ മുന്നേറ്റം പെരിന്തൽമണ്ണയിൽ വന്നു നിൽക്കുന്നു.                                       ഈ ജില്ല ചരിത്രപരമായ കാരണങ്ങളാൽ എന്നുവെച്ചാൽ ബ്രിട്ടീഷുകാരോടുള്ള അടങ്ങാത്ത വിരോധം കൊണ്ട് അവർ സംസാരിക്കുന്ന ഇംഗ്ലീഷ് ഭാഷയെ പാടെ അവഗണിച്ചും അവരുടെ സംസാര ഭാഷ ജീവിതത്തിൽ പകർത്തേണ്ട എന്ന ലക്ഷ്യവുമായി ഒരുപാട് കാലം മുന്നോട്ട് പോയി.പലരും സ്കൂളുകളും കോളേജുകളും ആരംഭിച്ച് ആധുനിക വിദ്യാഭ്യാസത്തിൽ മുഴുകിയപ്പോൾ മലബാറിലെ മാപ്പിളമാർ  ആലസ്യത്തിലായിരുന്നു എന്ന് സത്യം.നിരക്ഷരരും അക്ഷര വിരോധികളുമാണെന്ന ഒരു പേരുദോശം പലരും പറഞ്ഞ് പ്രചരിക്കപ്പെട്ടു.പിന്നീടങ്ങോട്ട് പിന്നോക്കത്തിന്റെ ഇരുണ്ടറകളിൽ നിന്നും മുന്നോക്കത്തിലേക്കുള്ള വെള്ളിവെളിച്ചത്തേക്കുള്ള ക്രിത്യമായ ഒരു പാച്ചിലിലായിരുന്നു ഈ മലബാറിലെ മലപ്പുറവും,,,,ആർക്കും പിടികൊടുക്കാതെയുള്ള ഒരു ജൈത്രയാത്ര.                                                                                                       സി എച്ച് എന്ന രണ്ടക്ഷരം മാപ്പിളമാർക്ക് പൊന്നിൽ പണിതീർത്ത ഒരുവാക്കാണു.പലർക്കും അദ്ദേഹത്തെ ഓർമിച്ചെടുക്കുമ്പൊൾ ആയിരം നാവുകാണും.അത്രയധികം ദൂരകാഴ്ചയോടെ വിദ്യാഭ്യാസപരമായി ഒരു വലിയ വിസ്ഫോടനത്തിനു തുടക്കം കുറിച്ച മരിച്ചിട്ടും മരിക്കാതെ ജനഹ്ര്ദയങ്ങളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ പിൻപറ്റി വലിയ ഒരു ദൌത്യം ഏറ്റെടുത്ത് പിന്നിട്ടുള്ള മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസമന്ത്രിമാർ....     


                                                                                                                                         പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വലിയൊരു സ്വപ്ന സാക്ഷാൽക്കാരമാണു  പെരിന്തൽമണ്ണയിലെ ചേലാമലയിൽ  പൂവണിഞ്ഞത്.പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്ക് കോളേജിന്റെ സമ്മേളനത്തിൽ അന്ന് വേദിയിലുണ്ടായിരുന്ന മുൻ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയായിരുന്ന യം എ എ ഫാത്തിമിയോട് ആവശ്യപ്പെട്ടതാണു അലീഗഡ് സ്പെഷ്യൽ കേന്ദ്രം എന്നത്.ഇത് നേടിയെടുക്കാൻ മുസ്ലിം ലീഗും അതിന്റെ പോഷക ഘടകങ്ങളും പല വിധ പ്രക്ഷോപങ്ങളും നടത്തുകയുണ്ടായി.അതിന്റെയെല്ലാം പരിണിതഫലമാണു ഈ അലിഗഡ്.                                                                                                                               മലപ്പുറം ജില്ലക്ക് പലരോടും കണക്കുപറയാനുണ്ട്.അന്തമായ ഒരു വിരോധം ഈ ജില്ലയോട്  അച്ചുദാനന്ദനു.ആക്ഷേപിച്ചും അധിക്ഷേപിച്ചും മലപ്പുറത്തെ ജനങ്ങളുടെ മേലൊരു കുതിരകയറ്റം .മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചിട്ടാണു വിജയിക്കുന്നതെന്ന മരമണ്ടൻ പ്രസതാവനയും.                                     ഇതിനുള്ള മറുപടിയെന്നോണം പിന്നിട്ടവർഷങ്ങളിൽ പ്രൊഫഷണൽ കോഴ്സുകളിലെ ഒന്നാം റാങ്കുകൾ ഒന്നിനുപുറകെ ഒന്നായി മലപ്പുറത്തിനു സ്വന്തം. 




















                                      വിവര സാങ്കേതിക വിദ്യയുടെ പിപ്ലവാത്മകമായ മാറ്റത്തിനു അസൂയാവഹമായ പുരോഗതിയാനു ജില്ല ഉണ്ടാക്കിയെടുത്തത്.ജില്ലാപഞ്ചായത്തിന്റെ വിജയ ഭേരിയും   പൈലറ്റ് പ്രൊജെക്റ്റായി മുൻ യു ഡി എഫിന്റെ ഭരണകാലത്ത് ആരംഭിച് കുഞ്ഞാലികുട്ടി സാഹിബിന്റെ പ്രത്യേക താത്പര്യപൂർവ്വം കൊണ്ട് വന്ന അക്ഷയ പദ്ധതിയും മാസ്മരികമായ മാറ്റമാണു ഈ ജില്ലക്ക് സംഭവിച്ചത്. ഇ ടി യുടെ സ്മാർട്ട് ക്ലാസ്സ് റൂം പദ്ധതിയും എജുസാറ്റ് വിപ്ലവവും ഇന്നും ഈ     ദ്യാഭ്യാസ വകുപ്പിനെ   വിവാദങ്ങളില്ലാതെ വളരെ വിജയകരമായി നടത്തികൊണ്ടുപോകുന്ന അബ്ദുറബ്ബും പല ആധുനികവിദ്യാഭ്യാസ രീതിയും ഉൾകൊള്ളിച്ച് ശ്രദ്ധ പിടിച്ചുപറ്റി. ഇതിന്റെ എല്ലാം  ഒരു തുടർച്ചയെന്നോണം ഈ ജില്ലക്ക് സ്വപ്നം കാണാൻ ഇനി അലിഗഡുമുണ്ട്....




Muhammed Shafeeq.P
Nanaging Director
BoneX Group 
badushan123@gmail.com

അഭിപ്രായങ്ങളൊന്നുമില്ല: