കേരളത്തിന്റെ വികസനത്തിനു തടസ്സം വിവാദമാണ്.വിവാദ വ്യവസായമാണു തഴച്ച് വളരുന്നത്.അതിനു പാകപ്പെടുത്തിയ മണ്ണും,വളവും വെള്ളവും കൊടുക്കാൻ നിലനിൽപ്പിനു വേണ്ടി പടപൊരുതുന്ന ചാനലുകളും.മുമ്പ് പത്രങ്ങലും മാസികകളും ആഴ്ചപതിപ്പുകളും ആണെങ്കിൽ ആടിനെ പട്ടിയാക്കി പട്ടിയെ പെപ്പട്ടിയാക്കി ചാഞ്ഞും ചെരിഞ്ഞും നിന്നും ഇരുന്നും ആംഗ്യവും മുദ്രയും കാണിച്ച് വാർത്തയും വായിച്ച് വിയർത്തൊലിക്കുന്നവർ മറ്റെന്തിനോ വേണ്ടി സമയം കളയുകയാണ്.നൂറ് നൂറായിരം പ്രശ്നങ്ങൾ ഗ്രാമങ്ങൾ തൊട്ട് ലോകമാസകലം പൊള്ളുന്ന വിഷങ്ങളുള്ളപ്പോൾ ചില പോയിന്റുകൾ മാത്രം കേന്ദ്രീകരിച്ച് ഊതി വീർപ്പിച്ച് ഉല്ലസിക്കുകയാണ്.
ഞങ്ങളുടെ ചാനൽ വെത്യസ്തമാണ്.കാമറക്ക് മുന്നിൽ ഇത് വരെ കാണാത്ത ജീവനുള്ള കാഴ്ചകളുമായി ഞങ്ങളെത്തും എന്ന് പറയുമ്പൊൾ പൊതുജനം അൽപ്പമൊന്നു സന്തൊഷിച്ചിരിക്കാം കാത്തിരിന്നിട്ടുണ്ടാകാം,ഉള്ളടക്കവും വർത്തമാനവും ചർച്ചയും എല്ലാം ഒന്നു അവതാരകർ മാറുന്നു ചാനൽ എംബ്ലം മാറുന്നു എന്ന് മാത്രം.
കേരള രാഷ്റ്റ്രീയത്തിൽ സ്ത്രീ സാന്നിധ്യം വല്ലാതെ വാർത്തയാകുന്നു.അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നുമറിയാം. വാർത്തകൾ പൂഴ്ത്തിവെക്കണം എന്നും അഭിപ്രായമില്ല.സദാചാരവും മൂല്യവും വെക്തിത്വവും വെക്തിശുദ്ധിയും എല്ലാവർക്കും അനിവാര്യം.ആരോപണവും തെളിവും രണ്ടും രണ്ടാണ്.രണ്ടിനും ഒരു പൊലെയല്ല എന്നും പൊതുജനത്തിനറിയാം, എന്തിന്റേയും നിചസ്ഥിതി അറിയേണ്ടതായിട്ടുണ്ട്.അന്വേഷണാത്മക മാധ്യമ പ്രവർത്തകർ പൊടിപ്പും തൊങ്ങളും വെച്ച് ആർമാതിക്കുന്നവരുമുണ്ട്.അവരവരുടേതായ മിടുക്ക് കൊണ്ട് പലതും പുറത്ത് വരുന്നു ,അതോടൊപ്പം മൂടിവെക്കുകയും ചെയ്യുന്നു.പ്രമുഖരോടുള്ള അടുപ്പവും ബന്ധവും വെച്ച് പലതും നേടിയെടുക്കുകയും ചെയ്യുന്നു എന്നത് പരമ സത്യമാണു .
രണ്ട്നീതിയുണ്ടോ ഈ മേഘലയിൽ എന്ന് പലപ്പൊഴും പലരും മൂക്കത്ത് വിരൽ വെച്ച് ചോദിച്ചിട്ടുണ്ട് ,ചില ചാനൽ രാജാക്കന്മാരുടെ ചിലപ്പൊഴത്തെ കാട്ടികൂട്ടലുകൾ കണ്ടപ്പോൾ ഇതാണോ മാധ്യമ പ്രവർത്തനം എന്നും തോന്നിയിട്ടുണ്ട്.കോട്ടും സൂട്ടുമിട്ടാൽ എന്തും പറയാമോ എങ്ങനേയും പറയാമോ എന്ത് വിമർശനവും നടത്താവൊ എന്നും അതിശയിച്ചിട്ടുണ്ട്, ചിലർ ചിലർക്ക് പൊന്നാണ്,അന്ന് വാർത്തയൊന്നുമില്ലെങ്കിൽ ഒരു ഫോൺ ഇൻ പരിപാടിയോ ഒരു സ്പെഷ്യൽ ഇന്റർവ്യൂയോ അതെല്ലാം അവരുടെ ഭാഗം.നമുക്കെന്താ ഒരു കുഴപ്പവുമില്ലല്ലൊ?
വെറുമൊരു “ആരോപണ”ത്തിന്റെ പേരിൽ വർഷങ്ങൾ പീഡിപ്പികപ്പെട്ട വെക്തിയാണല്ലോ പി കെ കുഞ്ഞാലികുട്ടി എന്ന രാഷ്ട്രീയ പ്രവർത്തകൻ.ബ്രേക്കിംഗ് ന്യൂസുകളുടെ കാലം അതാണ് എന്ന് ഏത് കൊച്ച് കുട്ടികൾക്ക്പോലും അറിയാം.ആ പബ്ലിസിറ്റിക്ക് മറ്റൊരു ആയുധവുമുണ്ടായിരുന്നു ഐസ്ക്രീം ,അത് പോലെ അലിഞ്ഞ് തീരുമെന്നൊ അതിനു ആയുസ്സ് കുറവാണെന്നതും മാധ്യമ പ്രവർത്തകനും അറിഞിട്ടും അത് മനസ്സിലാക്കി കൊടുക്കാൻ തയ്യാറായില്ല.റജീന എന്ന “പുകമറ” ഉണ്ടാക്കി പലർക്കും മുഖം കാണിക്കാനും അഭിമുഖം നടത്താനും വഴിയോരങ്ങളിൽ ചാനൽകേമറ കൊണ്ട്പോയി വെച്ച് 4 പെണ്ണുങ്ങളെ കൊണ്ട് സമരം ചെയ്യിപ്പിച്ചിട്ടും കള്ള വാർത്തകൾ പടച്ചും വായയിലെ വെള്ളവും പേനയിലെ മഷിയും വറ്റിച്ച് പൊതു സമൂഹത്തിൽ ആ വെക്തിയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി പരിഹസിച്ചവർ ഇന്നും ഐസ്ക്രീം എന്ന് കേൾക്കുമ്പൊൽ ചാനൽ ചർച്ച നടത്തി പരിഹസിക്കുന്നതിന്റെ ഉള്ളുകള്ളികൾ അറിയാൻ ബുദ്ധി രാക്ഷകനാകേണ്ട കാര്യമില്ല!
വീഡിയൊ സഹിതം കള്ളികൾ പുറത്ത് വരുമ്പൊൽ പുറം തിരിഞ്ഞിരിക്കുന്ന ചിലരെയും അക്കൂട്ടത്തിൽ കാണുന്നുണ്ട്.നിവ്യത്തികേട് കൊണ്ട് ഒരു ബുള്ളറ്റിലൊതുക്കി ഒരു ചർച്ചയും ചെയ്ത് മറ്റ് വാർത്തകൾ വായിക്കുന്നവർ.എല്ലാം താരത്മ്യം ചെയ്യാനുമുള്ള അവസരം ഇനിയും ഉണ്ടാകും.ചിരിക്കുന്ന പല മുഖങ്ങൾ വാടുന്നതും..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ