
ജന സേവനം മുഖ മുദ്യയാക്കി നീണ്ട വർഷങ്ങൾ കടന്നുപോയി.മറ്റ് യുവജന സംഖടനകൾക്ക് അനുകരിക്കാവുന്ന വിധം ജനകീയ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നും പ്രവർത്തിച്ച് രാഷ്ട്രീയ ജാതി മത വെത്യാസമില്ലാതെ ജന മനസ്സിൽ ഇടം പിടിച്ച യുവ സംഖടന.അക്രമ സമരങ്ങൾ ഒരു കൂലിപണി പോലെ ചെയ്ത് വേണ്ടതിനും വേണ്ടാത്തതിനും ജനത്തെ ബുദ്ധിമുട്ടിച്ച് സ്വന്തം നേതക്കളുടെ ഇടയിൽ ആളാകുന്നതിനും അവരുടെ ദാസ്യ വേലചെയ്ത് നേതാവാകാൻ ശ്രമിക്കുന്ന മറ്റ് യുവജന സംഖടനകൾ യൂത്ത് ലീഗിനെ നോക്കി അസൂയപൂളുന്നു. ചാനലുകാരന്റെ സപ്പോർട്ടില്ലാതെ പത്രക്കാരന്റെ റിപ്പോർട്ടുമില്ലാതെ ആരുതന്നെ വാർത്ത തമസ്കരിച്ചാലും ജനകീയ സമരങ്ങൾ നടത്തിയതിലെല്ലാം വിജയം വരെയുള്ള പോരാട്ടം.മജീദ് റഹ്മാൻ കുഞ്ഞിപ്പമാർ കാണിച്ചു തന്ന ആ ധീരത ഇന്നും മനസ്സിൽ സൂക്ഷിച്ച് സമൂഹ നന്മക്കും നാടിന്റെ നില നിൽപ്പിനും തീവ്ര വാദ ശക്തികൾക്കുമെതിരെയും വികസനത്തിന്റെ വിളിയാളങ്ങൾക്ക് ശക്തിപകർന്നുകൊണ്ടും ഉള്ള പടയോട്ടം.വിജയം കണ്ടിട്ടുള്ള സമര ചരിത്രങ്ങൾ നിരവധിയാണു .യൂത്ത് ലീഗിന്റെ സമരവീര്യത്തെ പണ്ട് നായനാർ സർക്കാർ തോക്കു കൊണ്ടാണു നേരിട്ടത് . അറബി സംസ്ക്ര്ത ഭാഷക്കു വേണ്ടിയുള്ള സന്ധിയില്ലാ സമരമായിരുന്നു അത് 3 ആളുകൾ രക്തസാക്ഷികൾ ആകേണ്ടിവന്ന ഒരു ധർമ സമരം. അവരുടെ ഓർമകൾക്ക് മരണമില്ല.പാവപെട്ടവരുടെ അത്താണിയായി രോഗികൾക്ക് ആശ്വാസമായി ,തല ചായ്ക്കാൻ ഇടമില്ലാത്തവനു വീടു നിർമിച്ച് നൽകിയും ,ദരിദ്ര വിഭാഗങ്ങൽക്ക് എന്നും ഒരു അത്താണിയായി എന്നും മുസ്ലിം ലീഗിനും കെ യം സി സി കും,യം എസ് എഫിനും ഒപ്പം യൂത്ത് ലീഗും ഉണ്ടായിരുന്നു.വിവിധ പ്രമേയങ്ങൾ ആനുകാലിക സംഭവ വികാസങ്ങൾ പുതിയ വികസന കാഴ്ചപ്പാടുകൾ....എന്നിവ ചർച്ച ചെയ്യുന്ന കേരളത്തിലെ 14 ജില്ലകളിലും വിപുലമായ സമ്മേളന പരമ്പരകൾ.....ഈ നന്മയുടെ ഹരിത രാഷ്ട്രീയത്തിൽ നിങ്ങളും പങ്കാളിയാകൂ....ഏവർക്കും സ്വാഗതം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ