http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

28 ഒക്‌ടോബർ 2011

സഖാക്കളേ മോങ്ങാൻ മാത്രം ഇവിടെ വല്ലതും നടന്നോ?

                                                                                                                    


സംസ്കാരം എന്നു പറഞ്ഞാൻ ഒരു തരത്തിൽ  നമുക്ക് എല്ലാം ചെയ്യാം എന്നാൽ മറ്റുള്ളവർക്കോ തീർത്തും പാടില്ല എന്നുണ്ടോ സഖാക്കളേ....?ഐസ്ക്രീം കേസിൽ കുഞ്ഞാലികുട്ടിയെ തെറി വിളിക്കാൻ ക്യൂ നിൽക്കുകയായിരുന്നു.ഏ കെ ജി സെന്ററിൽ നിന്നു എയർ കണ്ടീഷൻ ചെയ്ത കാറിൽ ഒരു കൂട്ടരെ കുഞ്ഞാലികുട്ടി എവിടെ മത്സരിക്കുന്നവോ അവിടേക്ക് പറഞ്ഞയക്കുന്ന കാഴ്ച ഇലക്ഷൻ സമയത്ത് നിത്യ സംഭവമായിരുന്നു.നാവിനു എല്ലില്ലാതെ എന്ത് തെറിയും വഴങ്ങുന്നവരെ ആവശ്യത്തിനനുസരിച്ച് വേണ്ടിടത്ത് എത്തിച്ചിരുന്നു ലീഗ് വിരുദ്ധരും മാർകിസ്റ്റ് കാരും.അത് കേട്ട് അന്തിയുറങ്ങിയ ഞങ്ങൾക്ക് ഗണേഷ് ഒരു തെറ്റ് ചെയ്ത് എന്നു രാഷ്ട്രീയമായി പറയാൻ പി സി യുടെ ഭാഷയിൽ പറഞ്ഞാൽ സൌകര്യമില്ല .ഇതിനു നേത്ര് ത്വം നൽകിയത് അച്ചുദാനന്ദൻ ആയിരുന്നു എന്നും എല്ലാർക്കും അറിയാവുന്ന കാര്യമല്ലെ.കയ്യടിക്ക് ഒരു കുറവുമുണ്ടായിരുന്നില്ല സംസ്കാരം തൊട്ട് തീണ്ടാത്ത പാവം സഖാക്കളേല്ലേ മുന്നിലിരുന്നത് എന്നൊരു സംശയവും ബാക്കി.സംസ്കാരം എന്നത് നല്ല വെക്തിത്വം ഉള്ളവർക്കേ ഉണ്ടാകൂ എന്നിരുന്നാലും അച്ചുദാനന്ദന്റെ പല പ്രസ്താവനകളും സംസ്കാര ശൂന്യത നിഴലിക്കുന്നതും കേട്ടാൽ അറപ്പും വെറുപ്പും ഉളവക്കുന്നത് തന്നെയല്ലെ ...കുറെ കാലമായില്ലെ രാഷ്ട്രീയപരമായി പലരും ചെയ്യാൻ മടിക്കുന്നതും പറയാൻ മടിക്കുന്നതുമായ കാര്യങ്ങൾ മാധ്യമ ശ്രദ്ധക്കനു സരിച്ച് മിമിക്രി കളിച്ച് ഓറോ കോപ്രായത്തരങ്ങൾ വിളിച്ച് കൂവുന്നത്?രാഷ്ട്രീയ മാന്യതക്കപ്പുറം വെക്തിവിരോധം തീർക്കാനും വെക്തി ഹത്യ നടത്താനും തന്റെ നാക്ക് കൊണ്ട് മറ്റുള്ളവരെ എത്ര ത്തോളം വേദനിപ്പിക്കാം എന്നൊക്കെ ചിന്തിച്ച് മനസ്സ് വരവിച്ച അച്ചുദാനദനു കാലം മാപ്പു നൽകില്ല.ചരിത്രത്തിലെ കറുത്ത ഭൂഗണ്ഡമായി മരണ ശേഷം എല്ലാവരും ഓർക്കും എന്നതായിരിക്കും സത്യം.മാധ്യമങ്ങളും കുറച്ച് ആളുകളും എന്തൊക്കെയോ പ്രതീക്ഷിച്ച് എന്തെക്കെയോ ചെയ്യും എന്നൊക്കെ കരുതി പുറകിലുണ്ടാകാം .അവരോടെല്ലാം എത്രത്തോളം നീതി പുലർത്താൻ കഴിഞ്ഞൂ എന്നു അവർ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുന്നുണ്ടാകാം.അതിലുള്ള നിരാശയാണു പാർട്ടി വിഭാഗീയതയുടെ സമ്മേളനങ്ങളിൽ കണ്ടു കൊണ്ടിരിക്കുന്നത്.പ്രതി പക്ഷത്താകുമ്പോൾ മറ്റൊരു മുഖം മുഖ്യ മന്ത്രി കസേരയിലായിരിക്കുമ്പോൾ മറ്റൊരു മുഖം .അധികാരമില്ലാത്ത അച്ചുദാനദൻ മാനസിക വിഭ്രാന്തി പിടിച്ചപോലെ എന്നു ജനം പറയുന്നതിലും അൽ‌പ്പം സത്യമില്ലെ? 



മലപ്പുറത്തെ കുറിച്ച് രാഷ്ട്രീയ ജാതി ഭേദ്യമന്ന്യേ അദ്ദേഹത്തെ വെറുപ്പിന്റെ അങ്ങേ അറ്റത്തേക്ക് എത്തിച്ച സംഭവമായിരുന്നു “മലപ്പുറത്തെ കുട്ടികൾ കോപ്പി അറ്റിച്ചിട്ടാണു വിജയിക്കുന്നത്” --------ഇതിനു മാപ്പ് എന്നൊരു വാക്കു ഇന്നു വരെ അച്ചുദാനന്ദൻ ഉരുവിട്ടില്ലല്ലൊ? രക്തം തിളക്കുന്ന ഒരു സഖാവും ഇത് തെറ്റാണു ഈ പ്രസ്താവന തിരുത്തണം എന്നു പറഞ്ഞു കേട്ടില്ലല്ലൊ? ഇത് ഏതടിസ്താനത്തിലാണു എന്നു മലപ്പുറത്തേക്ക് പ്രംഗിക്കാൻ പൂമാലയിട്ട് കൊണ്ടുവരുന്ന ഒരു ശൂംഭന്മാരും ഇന്നുവരെ വെളുപ്പെടുത്തിയില്ല ഇതിനെന്താ ഉത്തരമില്ലെ?                                     കരിപ്പൂർ എയർപോർട്ട് വന്നപ്പോൾ അതിനെ എതിർത്തു തോൽ‌പ്പിക്കാനും ഇദ്ദേഹം മുന്നിലുണ്ടായിരുന്നല്ലോ? മാഫിയകൾക്കും കൊള്ളക്കാർക്കും വന്നുപോകാനുള്ളതാണെന്ന് പറഞ്ഞ് മലബാറിന്റെ വികസനത്തിനു വാനോളം സ്വപ്നം നൽകിയ ഒരു പദ്ധതിയെ തകർക്കാനും തളർത്താനും അദ്ദേഹം ശ്രമിച്ചു ഇന്നു പലരും ഓർമകളിൽ സൂക്ഷിച്ച് വെക്കാത്ത ഒന്നു. ഏത് രാഷ്ട്രീയ നേതാവാ ഇങ്ങനെ ഒരു വായാടിത്തം കൊണ്ട് നടക്കുന്നത്? ശിവസേനക്കാർ പോലും പറയാത്ത കാര്യങ്ങൾ സത്യത്തിന്റെ ഒരു അംശം പോലും ഇല്ലാത്ത ഇത്തരം പ്രസ്താവനകൾ ഒരു രാഷ്ട്രീയ നേതാവിൽ നിന്നും ഉണ്ടാകാൻ പാടുണ്ടോ?ഇതിനെല്ലാം മറുപടി നൽകിയിട്ട് പോരെ മാപ്പ് പറയിപ്പിക്കൽ !                                                                                                                             


തനിക്ക് ഇഷ്ടമില്ലാത്തവർ എല്ലാം പോഴന്മാരും കള്ളന്മാരും കൊള്ളക്കാരും പെണ്ണ് പിടിയന്മാരും? വി ഐ പി ആരാ എന്നു ഈ കൊടിപിടിക്കുന്ന സഖാക്കളോട് പോലും ഇന്നേ വരേ എന്തേ പറഞ്ഞ് കൊടുക്കാത്തത്? അവർക്കും ഉണ്ടാകില്ല തന്റെ പ്രിയ നേതാവിന്റെ നാവിൽ നിന്നും ആ വാക്കുകൾ കേൾക്കാൻ ഒരു കൊതി? ശാരിയുടെ മാതാപിതാക്കളേ എന്തേ ഭരണം ഉള്ളപ്പോൾ ചെയ്തത്? ആട്ടി അകറ്റി വാതിലടച്ച് കുറ്റിയിട്ട് ഇരുന്നില്ലെ അതിന്റെ ആദർശ ശുദ്ധി എങ്ങനെ പൊതു ജനം മനസ്സിലാക്കണം? കവിയൂർ കതിരൂർ വോട്ടിനു മാത്രമായുള്ളതാണോ സഖാവിനു?ആദർശം അടർന്ന് വീണോ?അതോ സ്വന്തം കപ്പലിൽ തന്നെയാണോ കള്ളൻ എന്നതാണോ ജനങ്ങൾ ധരിച്ച് വെക്കേണ്ടതു?പെൺ പിടിയന്മാരെ കയ്യാമം വെക്കും എന്നു പറഞ്ഞ് അധികാര കസേരയിൽ കയരിക്കൂടിയ അദ്ദേഹം ശശി സഖാവിനെ കണ്ടില്ലേ?സ്വന്തക്കാർക്ക് എന്തുമാകാം എന്നതാണോ നിയമം?          




ഈ രാജ്യത്തിന്റെ അഭിമാനമായ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ 'വാണം വിടുന്നവന്‍' എന്ന് പരിഹസിച്ച വി എസ്സിന്, കെ ഇ എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങന്‍ എന്ന് വിളിച്ച വിസ്സിനു, ലതികയെ മ്ലേച്ചമായ ശൈലിയില്‍ പ്രശസ്ത എന്നു പറഞ്ഞ് അപമാനിച്ച അച്ചുദാനന്ദൻ.  രാജ്യത്തിനു  വേണ്ടി മരണമടഞ്ഞ മേജര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി 'പട്ടി' പ്രയോഗം നടത്തിയ വി എസ്സിന്,  സിന്ധു ജോയിയെ 'ഒരുത്തി' യാക്കിയ വി എസ്സിന്, ബിനോയ് വിശ്വത്തിനെ പോഴൻ എന്നും മുൻ മുഖ്യമന്ത്രി  എ കെ ആന്റണിയെ തന്തയില്ലാത്തവനെന്നു ഉപമിച്ച വി എസ് ...ഇതിനു എവിടേയും ഒരു മാപ്പ് എന്നക്ഷരം നാവിൽ നിന്നും പുറത്തു വന്നതായി കണ്ടില്ലല്ലോ?തരം താണ പ്രസ്താവനകളും പ്രകോപനപരമായി എന്തും സംസാരിക്കലും ഒരു ശീലമാക്കിയ ഇദ്ദേഹത്തെ തളച്ചു കെട്ടാൻ ആരുമില്ലെ എന്ന ഒരു ചോദ്യത്തിനും പ്രസക്തിയില്ലെ? എല്ലാവരേയും തനിക്ക് അപമാനിക്കാം എന്തും പറയാം മറ്റുള്ളവർ എന്നേ പറ്റിയോ പുന്നാര മകനെ പറ്റിയോ “ ക മ “എന്നൊരകഷരം ഉരുവിടരുത് ഇതെന്ത് ന്യായം സഖാവേ...കൊടുതതത് അത്രയും കിട്ടിയിട്ടില്ല.കിട്ടാൻ കിടക്കുന്നതേയുള്ളൂ ഗണേഷിനെ പറയിപ്പിച്ചതിന്റെ കാര്യ കാരണം അറിഞ്ഞാൽ നമുക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുമൊ? വയസ്സിനനുസരിച്ചുള്ള പ്രവർത്തിയാണോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്? മകൻ അഴി എണ്ണുന്ന ദിവസം മകന്റെ അച്ചൻ കരയും ജനം പൊട്ടിച്ചിരിക്കും.സഖാക്കൾ ബക്കറ്റ് പിരിവു എടുത്ത് പുറത്തിറക്കുമോ എന്നൊരു സംശയം ബാക്കി ഒരു ലക്ഷത്തിൽ മീതെ ശമ്പളം കിട്ടുന്ന പോസ്റ്റിൽ അച്ചുദാനന്ദൻ പ്രിയ മകൻ അരുൺകുമാരിനെ ഇരുത്തിയിരിക്കുന്നത് അന്നു കമ്പ്യൂട്ടറിനേയും ട്രാക്ടറിനേയും എതിർത്ത സഖാക്കൾ കപട ആദർശ വിപ്ലവകാരന്റെ മകൻ എത് പോസ്റ്റിലാണു എന്നും ആ പടിയിറങ്ങും മുമ്പെ അറിഞ്ഞിരുന്നാൽ നന്നാകും..
അച്ചുദാനന്ദൻ പാർട്ടിക്കാർക്ക് പോലും തള്ളാനും കൊള്ളാനും പറ്റാത്ത ഒരു ഭാണ്ഡകെട്ട്.........
അരുൺകുമാറിനെ ഒന്നു നന്നാക്കിയിട്ട് പോരായിരുന്നൊ ഈ വേഷം കെട്ടൽ ?

http://udfcyber.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല: