http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

17 ജനുവരി 2011

വിമർശനത്തിന്റെ രസതന്ത്രം

shameer.smfanous@gmail.com
                                മുസ്ലിം ലീഗ് നിലനിൽക്കണം എന്ന ആഗ്രഹം ഒരു തലക്കലും മറ്റൊരു തലക്കൽ ഒളിഞ്ഞും തെളിഞ്ഞും ലീഗിനെ ആക്രമിക്കുകയുംചെയ്യുക എന്ന രീതിയിൽ മുന്നോട് പോകുന്ന ഒരായിരം പേരെ നമുക്ക് കാണാൻ കഴിയും ,ലീഗ് സമുദായത്തിനും സമൂഹത്തിനും ഒന്നും ചെയ്തില്ല എന്ന പൊതുകുറ്റപ്പെടുത്തലിൽ നിന്നു വിമർശനം ആരംഭിക്കുന്നു.വിമർശം നെരും നെറിയേയും കുരിച്ച് ഒന്നും ചിന്തിക്കാതെ എന്തെക്കൊയോ വിളിച്ച് കൂവുന്നു,ജീവിച്ചിരിക്കുന്ന തെളിവുകളും മറ്റും ഉള്ളപ്പോൾ തന്നെ,വിമർശനം ഉന്നയിക്കാം അതിനു ആരും കുറവുവരുത്തേണ്ട,ഇവർക്കെല്ലാം പ്രത്യേകിച്ചു നയമോ ആദർശമോ ഇല്ലാത്ത ഒരു കൂ‍ൂട്ടം എന്നേ പറയാൻ കഴിയൂ ...സമുദായ താല്പര്യ്ത്തിനു അധീതമായി ജനാധിപത്യ രീതിയിൽ മത സൌഹാർദ്ദം നിലനിർത്തി നേടിയേടുത്തവ ധാരാളമാണു,അതെന്തൊക്കെയാ എന്നു ഒറ്റശ്വാസത്തിൽ പറയാൻ പറഞ്ഞാൽ എണ്ണി തീർക്കാൻ ബുദ്ധിമുട്ട്ണ്ടാകും ,ബാഫക്കി തങ്ങളുടേയും പൂക്കോയതങ്ങലുടേയും കാലത്തെ ലീഗ് നന്നായിരുന്നു ഒരു കൂട്ടർ ഇപ്പോഴത്തെ ലീഗ് മോശമാണെന്ന് മറ്റൊരുകൂട്ടർ ,ലീഗിനു തീവ്രത പോര എന്നു പറഞ്ഞു ഒരുപറ്റം യുവാക്കളുടെ വിവേകമില്ലാത്ത വികാരത്തെ മുതലെടുത്ത് തട്ടികൂട്ടിയവരെ കുറിച്ചു ഇവർ മൌനം പാലിക്കുന്നു,പെറ്റമ്മയുടെ കണ്ണീ‍രുകൾ വീഴത്താൻ മാത്രം ഒരു പ്രസ്താനമുണ്ടാക്കി നാട് മുഴുക്കെ നടത്തി തീവ്രവാദം പറഞ്ഞു കൊടുത്തവർക്കെതിരെ ശ്ബ്ദമുയർത്താൻ ഇവരുടെ നാവ് വഴങ്ങുന്നില്ല.ഇത്തരക്കാരെ വിമർശിക്കാൻ ആരുമില്ല,അപൊഴും ലീഗ് എന്തു ചെയ്തു ലീഗിനു ഇതിൽ എന്തെങ്കിലും പങ്കുണ്ടോ?എന്നിങ്ങനെയുള്ള അന്വേഷകരെയാണു നാം കൂടുതൽ കാണാറുള്ളത്?സീതി ഹാജിയും സീതി സാഹിബും ഉപ്പി സാഹിബും ബാഫക്കി തങ്ങളും സി എച്ച് മുഹമ്മദ് കോയയും പൂക്കോയ തങ്ങളും ആരാണെന്നറിയാത്തവർ അവരുടെ ജീവിതവഴി ഒരിക്കൽ പോലും അറിയാൻ ശ്രമിക്കാത്തവർ ചോദികുന്നു ലീഗ് എന്തു ചെയ്തു എന്നു?വിമർശിക്കാൻ പടവാളുമായി വരുന്നു?നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിനു വേണ്ടിയും ഈ അടുത്തകാലത്ത് സ്വീകരിച്ച നിലപാടിനെ ഈ പറയപ്പെടുന്നവരും അല്ലാത്തവരുമായവർ അഭിനന്ദിക്കാൻ മുന്നോട്ട് വന്നിരുന്നു.അതെല്ലാം പഴങ്കതയായി മാരുമ്പോൾ വീണ്ടും ചോദ്യ ശരങ്ങളുമായി വരുന്നു!കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി ഭരിക്കുമ്പൊൾ 70% ത്തോളം സാമ്പത്തികം ചിലവാക്കുന്നത് ലീഗ് ഭരികുന്ന വകുപ്പുകളിലാണു, എന്നിട്ട് എത്രത്തൊളം അഴിമതിയുടെ കറ പുറണ്ടവരുടെ എണ്ണമെത്ര? ആർക്കെങ്കിലും ലീഗിനെ പ്രതിക്കൂട്ടിൽ നിർത്താൻ കഴിഞ്ഞിരിക്കുന്നോ?ലീഗിനെതിരെ ആർക്കും ശക്തമായ അഴിമതി ആരോപണം ഉന്നയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ഓർത്താൽ നന്നായിരിക്കും.....എല്ലാ ചർച്ചകളിലും കമന്റുകളിലും കാണുന്ന ഒന്നാണു 2 ആരോപണങ്ങൾ ഈ കഴമ്പില്ലാത്ത ആരോപണങ്ങൾ ജനവും കോടതിയും അടങ്ങിയ ഭൂരിപക്ഷം പേരും തള്ളികളഞ്ഞതാണെന്നും വിമർശകർക്ക് ഓർമയില്ല. എനികൊരു സംശയം ഐസ്ക്രീം കേസും ,ഹജ്ജ് അഴിമതി ആരോപണവും ഇല്ലെങ്കിൽ നിങ്ങൽ ലീഗിനെ അംഗീകരിക്കുമായിരുന്നോ‍,,,,,,,,,,,,,,,,,,,,,,,,,,,,,,,,?

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

nalla vimarshanm

sayyid thwaha jifri.p.m പറഞ്ഞു...

very very good