abidfalil@gmail.com(ഈ ലേഖനം അയച്ചു തന്നത് ആബിദ്) |
ചിലർക്ക് മുസ്ലിം ലീഗിനെ നന്നാക്കാൻ ആഗ്രഹം,മറ്റു ചിലർക്കാണെങ്കിൽ ലീഗ് നല്ല പാർട്ടി,നേതാക്കന്മാരോട് എന്തോ ഒരു ദേഷ്യം,വീട്ടിലുള്ളവർക്ക് സീറ്റ് കൊടുത്തില്ലത്രെ,മരുമകളെ മത്സരിക്കാൻ ഇറക്കിയില്ല,അളിയനു സീറ്റ് വേണമെത്രെ,സെക്രട്ടറി യാകണം ചിലർക്ക്, ചിലർക്കാണെങ്കിൽ ട്രഷറ് ആകണമെത്രെ?ബബരി മസ്ജിദ് പൊളിച്ചത് മുതൽ ലീഗിനോട് എതിർപ്പ്,പാണക്കാട്ട് നിന്നോ ലീഗ് ഓഫീസിൽ നിന്നോ അമ്പലങ്ങൾ പൊളിക്കാൻ നിർദേശം കിട്ടാത്തതിലുള്ള അടങ്ങാത്ത ലീഗ് വിരോധം,എല്ലാവർക്കും നേതാവാകാനുള്ള വഴി തേടുന്നവർ,അതിനുള്ള പാർട്ടിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരക്കിൽ,ഇലക്ഷൻ വരുമ്പോൾ സ്വന്തം പേരിൽ തന്നെ ചിലരെ മത്സരിപ്പിച്ചു,സ്വന്തം കാലിനടിയിലെ മണ്ണടക്കം ഒലിച്ചുപോയി,ഒരു വാർഡിൽ പോലും ജയിപ്പിക്കാനോ തോൽപ്പിക്കാനോ ശക്തിയില്ലാത്തവർ,അപ്പോഴാണു അടുത്ത കണക്ക് കൂട്ടലുകളുമായി ചിലരുടെ ഒത്തുചേരൽ,വലിയ ഒരു വീട് ഒഴിവുണ്ട്,പാറ്റയും എലിയും പാമ്പും നിറഞ്ഞ ആളൊഴിഞ്ഞ വീട് ,വി ഐ പി കളും ,ശുംഭന്മാരും,മതമില്ലാത്ത ജീവനും ,ബോംബുണ്ടാക്കുന്നവരും കറങ്ങിതിരിഞ്ഞ് എത്തുന്ന കേന്ദ്രം പരിപ്പുവടയും കട്ടൻ ചായയും അടിച്ച് ലാവ് ലിൻ അല്ലാത്ത എന്തും ചർച്ച ചെയ്യാൻ പറ്റിയ ഇടം,മത മേലധ്യക്ഷന്മാരെ എങ്ങനെ തെറി വിളിക്കണം എന്നും അതിന്റെ ഗ്രേഡും ശതമാനവും കൂട്ടിയും കിഴിച്ചും കൊണ്ടിരിക്കാം,അഹന്തതയും അഹങ്കാരവും സ്റ്റോക്ക് ഇഷ്ടം പോലെ,ഇലക്ഷൻ വരുമ്പോൾ കുർബാനക്ക് പോകാം സലാത്ത് നഗറിൽ പോകാം ന്യൂനപക്ഷങ്ങളെ എങ്ങനെ ചാക്കിലാക്കാം അത് കഴിയുമ്പോൾ കറിവേപ്പില പോലെ,ബി ജെ പിയുടെ വോട്ടുകൾ എങ്ങനെ നേടാം,എസ് ഡി പി ഐക്കാരന്റേയും ജമാ അത്തുകാരുടേയും 4 വോട്ടുകൾ സ്വന്തമാക്കാൻ പറ്റുമോ എന്നിങ്ങനെയുള്ള ചർച്ചകൾ തോറ്റതിനുള്ള കാര്യ കാരണങ്ങളും ശതമാനവും കണക്കാക്കാനുള്ള പ്രത്യേക ചർച്ചകൾ,ഇത്ര ജനങ്ങളെ ദ്രോഹിച്ചിട്ടും കുറച്ച്പേർ എന്തിനു ഇടതുപക്ഷത്തിനു വോട്ട് ചെയ്തെന്ന സാഹസികമായ വിലയിരുത്തലുകൾ ,ഒരു തോൽ വി കഴിഞ്ഞൂ അതിന്റെ ചർച്ചയും വിശകലനവും തീരുന്നതിനു മുമ്പെ അടുത്ത വൻ തോൽ വി,തോൽ വിയുടെ റിപ്പോർട്ട് എഴുതിയിട്ട് പെന്നിലെ മഷികൾ തീരുന്നു കടലാസു കഷ്ണങ്ങളും തികയുന്നില്ല കുട്ടി സഖാക്കൾക്ക് തോൽ വി എങ്ങനെ സംഭവിച്ചു എന്നു പറഞ്ഞു കൊടുക്കാനറിയാതെ വിയർത്തു കൊണ്ടിരിക്കുന്നു.... അങ്ങനെ ആകെ ജക പൊക.....ഇതിലേക്ക് ആവിയാകാൻ കുറച്ചുപേർ എ കെ ജി സെന്ററി ന്റെ വാതിലിൽ മുട്ടി നിൽക്കുന്നു,കൊടിവെച്ച കാറിൽ പോകണം അവസാനത്തെ ഒരാഗ്രഹം നമുക്കും വേണം ഒരു പാർട്ടി അങ്ങനെ റഹീൽ ലീഗുകാർ റഹീം മാത്രമെ ഇപ്പോൾ ഉള്ളൂ എന്നത് മറ്റൊരു സത്യം,മറ്റ് ലീഗ് വിരുദ്ധരും സംഖടിക്കുന്നു കന്നിയങ്കത്തിൽ തന്നെ വാളും പരിചയും തകർന്ന് തരിപ്പണമായ ജമാ അത്തുകാരനേയും കൈവെട്ടാൻ പ്രത്യേകം ക്ലാസ് കിട്ടിയ എസ് ഡി പി ഐ ക്കാരെയും കൂട്ടുമത്രെ മുസ്ലിം ലീഗിനെ തോൽപ്പിക്കാൻ ശവ പറമ്പിലെ ഒരു മീസാൻ കല്ലുകൂടി ഒരുങ്ങുന്നു,
1 അഭിപ്രായം:
മുസ്ലിം ലീഗിനെ തകർക്കാൻ എന്ന ലക്ഷ്യത്തൊടെ ആരൊക്കെ എപ്പൊഴെക്കെ വന്നിട്ടുണ്ടല്ലോ അവർക്കെല്ലാം അവസാനം സംഭവിച്ചത് സ്വയം ഉരുകിത്തീർന്ന അവസ്തയാണു.ഇനി ആരൊക്കെ തന്നാലും അവർക്കൊന്നും രക്ഷയില്ല.സ്വയം നാശത്തിലേക്ക് തന്നെ..ഈ ലേഖനത്തിന്റെ തലകെട്ട് പോലെ പണ്ട് സി എച്ച് മുഹമ്മദ് കോയ മുമ്പേ പറഞ്ഞ് വച്ചത് തന്നെയാ ഇപ്പോഴും പറയാനുള്ളത് വന്നവരെല്ലാം ശവപറമ്പിലെ മീസാൻ കല്ലുകളായി മാറും .ആബിദ് നന്നായി എഴുതി .വീണ്ടും കാലില പ്രസകതമായ ലേഖനങ്ങൾ എഴുതുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ