http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

18 ജനുവരി 2011

തിരിച്ചെറിയുന്ന കല്ലുകൾ

jamsheed thangal        
                                                                                     jamshy.thangal786@gmail.co                                                                              ത് എറിഞ്ഞ കല്ലുകൾ തിരിച്ചുവരുന്ന കാലം,എറിയാൻ പടിപ്പിച്ച വർക്കും ,ഏറ് കണ്ട് നിന്നവർക്കും ഏറ് കൊള്ളുന്നു. . രാഷ്ട്രീയത്തിലാകുമ്പോൾ കല്ലേറ്,ബോംബേറ്,അടി പിടികൾ,കൊള്ളയും കൊലയും വെട്ടലും സർവ്വ സാധാരണം,പ്രത്യേകിച്ചും മാർകിസ്റ്റ് പാർട്ടിയാകുമ്പോൾ രക്തത്തിൽ കുറഞ്ഞൊരു കളിയുമില്ല.അധ്യാപകനെ കുട്ടികളുടെ മുന്നിൽ വെച്ച് വെട്ടിക്കൊന്ന മാർകിസ്റ്റ് കാർക്ക് കല്ലേറിൽ വലിയ താല്പര്യമില്ല,എന്നാലും ശിവദാസൻ നായരേയും മരുമകനേയും എറിഞ്ഞു വീഴത്തണം എന്നോരാഗ്രഹം ഇവിടെ എറിയാനെ പറ്റുകയുള്ളൂ പിണറായിയെ എറിയാൻ ഒക്കില്ലല്ലോ വലിയ ഗെയ്റ്റും മതിലും സെക്യൂരിറ്റിയും മറികടന്ന് കൊട്ടാരത്തിൽ പോയി എറിയാൻ കഴിയില്ലല്ലോ മഞ്ചേരിയിൽ എറിഞ്ഞാൽ പിണറായിയിൽ കൊള്ളും എന്ന് ഡിഫിക്കാർക്ക് നല്ല ബോധ്യമുണ്ടാകാം കാരണം പിണറായി ഗ്രൂപുകാരനായ മുതിർന്ന നേതാവാണല്ലോ ശിവദാസമേനോൻ.ഇദ്ദേഹം വരുന്നതും പോകുന്നതും അനുയായികൾക്കല്ലെ കാര്യമായി അറിയാവൂ മരുമകനും അമ്മയിഅപ്പനും കണക്കിനുകൊടുക്കാൻ പറ്റിയ സമയം ഒരു വെടിക്ക് രണ്ട് പക്ഷി ,എറിഞ്ഞ കാര്യം എന്താണെന്നറിയുമോ? പരാജയ കാരണം വിലയിരുത്തിയത് ശരിയായ രീതിയിലല്ലത്രെ ?ആഴത്തിലുള്ള വിശകലനവുമില്ലത്രെ ഒരു ഒഴുക്കൻ മട്ടിൽ അടുത്ത പ്രാവശ്യം ശരിയാക്കാം ...ശരിയാക്കൽ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാട് ആയി എന്നു ഡിഫികുഞ്ഞുങ്ങൾക്കും അറിയാം ഒരിക്കൽ പാർലമെന്റ് സീറ്റ് കിട്ടി,അതുകഴിഞ്ഞ് മോഹം മാത്രം ബാക്കി,പിന്നീട് മരുന്നിനു പോലും ജനങ്ങൾ ചുവപ്പ് തൊടീച്ചിട്ടില്ല,ഇത്തവണയും അതാവർത്തിച്ചപ്പോൾ റോഡിൽ ഇറങ്ങാൻ പറ്റാത്ത വിധം തോൽ വി.ഇതിൽ മനം മടുത്ത കുട്ടി സഖാക്കൾക്ക് തോനിയ ഒരാശയം ആണത്രെ മഞ്ചേരിയിലെ എല്ലാ തലമുതിർന്ന നേതാക്കളേയും ഭയപ്പെടുത്തുക ഒരുപാടൊരുപാട് ചോരച്ചാലുകൾ നീന്തി കടന്ന സഖാക്കളല്ലെ പേടിക്കില്ല എന്നറിയാം അമർഷം രേഖപ്പെടുത്താനുള്ള സാഹചര്യവും സമയവും നൊക്കി നടക്കുമ്പോൾ വക്കുകൊണ്ടൊ എഴുത്തുകൊണ്ടൊ ഒന്നും നടക്കില്ല എന്നറിഞ്ഞിട്ടാകാം കല്ലെറിയൽ ചടങ്ങ് തന്നെ ആയിക്കോട്ടെ എന്നു തീരുമാനിക്കാൻ കാരണം ഉറങ്ങുന്ന സമയമെല്ലെ എന്തായാലും ചെറിയ ഒരു പേടി പേടിക്കാതിരിക്കില്ല എന്ന ആശ്വാസവും എറിഞ്ഞ സഖാക്കൾക്ക് ഉണ്ടാകും അതിൽ ത്രിപ്തി അടങ്ങിയിട്ടുണ്ടാകും,എറിഞുടച്ച ജനൽ ജില്ലുകൾ താഴെ വീഴുന്നതിനു മുമ്പേ പിണറായി സഖാവ് രോഷം കൊണ്ട് ചാനലുകളുടെ മുന്നിൽ ലീഗിന്റെ മേൽ കുതിര കയറി.ലീഗ് വിജയാഹ്ലാദത്തിന്റെ മറവിൽ അക്രമം അഴിച്ചു വിടുന്നു ,കനത്ത വില നൽകേണ്ടി വരും എന്നൊക്കെ കേരളം മുഴുക്കെ പ്രധിഷേധിക്കണമെന്നുള്ള സ്തിരം പല്ലവിയും,പിണറായിയുടെ വാക്കിനു പുല്ലുവില കല്പിച്ചു എന്നു വേണം കരുതാൻ ഒരു സഖാവിനേയും കണ്ടില്ല ചുരുട്ടിയെറിഞ്ഞ ചെങ്കൊടി എടുത്ത് റോഡിൽ ഇറങ്ങാൻ.എറിഞ്ഞ് കയ്യിലെ പൊടിയും തട്ടി വീട്ടിൽ പോകുമ്പോൾ തന്നെ പറഞ്ഞിരുന്നത്രെ വലിയ സഖാക്കളോട് എറിഞ്ഞ കാര്യം.മൌനം പ്രാപിക്കാനെ അവർക്ക് കഴിഞ്ഞുള്ളൂ,അവസാനം കൊടിയേരി പോലീസ് തന്നെ പിടികൂടി എന്നും കീഴടിങ്ങിയതാണ് എന്നും 2 വാദങ്ങൾ ,എറിഞ്ഞ കല്ലുകൾ തിരിച്ചു വരുന്ന കാലം മാർകിസ്റ്റ് കാർ എ കെ ജി സെന്ററുനും ബോംബ് വെച്ചെന്നിരിക്കാം..........                         കാലം കലികാലം.

3 അഭിപ്രായങ്ങൾ:

Nena Sidheek പറഞ്ഞു...

കണ്ടു ഇക്കാ ...സന്തോഷമായി , ബഹുത് ശുക്രിയാ.

Unknown പറഞ്ഞു...

തങ്ങളെ വിമർശനാത്മകമായ നല്ലെഴുത്ത്.ഹരിതാഭിവാദ്യങ്ങൾ

Musthafa Kadavath, Riyadh. പറഞ്ഞു...

nannayittundu suhrthe.........
kurikku kollunna vimarshanangal......
eniyum pratheekshikkunnu..