http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

22 ജനുവരി 2011

സച്ചാർ റിപ്പോർട്ടും മുസ്ലിം ലീഗും

സുലൈമാൻ ത്രുശൂർ
                                  മുസ്ലീം ലീഗ് കേരളത്തിലെ മുസ്ലീം സമൂഹത്തിനു എന്ത് ചെയ്തു എന്നത് പലപ്പോഴും ലീഗിനെ കുറിച്ച് അല്പാറിവുള്ളവർ ചോദിക്കുന്ന ഒരു ചോദ്യമാണ്.ഇവർക്ക് കാര്യകാരണങ്ങൾ സഹിതം പറഞ്ഞ് കൊടുത്താലും അംഗീകരിക്കില്ല.അതിന്റെ കാരണം അന്തമായ ലീഗ് വിരോധം അത് എന്തു തന്നെ ആണെങ്കിലും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്..  "ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ അവസ്ഥ ദളിതരെക്കാലും മോശമാണെങ്കില്‍, കേരളത്തിലെ മുസ്ലീങ്ങളുടെ അവസ്ഥ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. അതിന് കാരണം IUML എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ കേരളത്തിലെ പ്രവര്‍ത്തനം ഒന്ന് കൊണ്ട് മാത്രമാണ്.". ഇത് ഞാന്‍ പറയുന്നതല്ലാ.. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതാണ്.. മുസ്ലീം ലീഗിന് ഇതിലും വലിയ ഒരു സര്ടിഫിക്കട്ടിന്റെ ആവശ്യമില്ലാ.. 30 കൊല്ലക്കാലം തുടര്‍ച്ചയായി സി. പി. എം. വെസ്റ്റ്‌ ബെന്ഗാല്‍ ഭരിച്ചു. അവിടുത്തെ മുസ്ലീങ്ങളുടെ അവസ്ഥയും, കേരളത്തിലെ മുസ്ലീങ്ങളുടെ അവസ്ഥയും ഒന്ന് താരതമ്യം ചെയ്യുക.. എന്തെ അവിടെ സോഷ്യലിസം നടക്കാതെ പോയത്?. എന്തെ അവര്‍ വെറും ചെരുപ്പ് കുത്തികളും, റിക്ഷാ വലിക്കാരും, മാത്രമായി അധ്പതിച്ചത്.. IUML എന്ന രാഷ്ട്രീയ സംഘടന രൂപീകരിക്കുബോള്‍, അതിന് നേതൃത്വം നല്‍കിയ മുസ്ലീം ലീഗിന്റെ മുന്‍കാല നേതാക്കള്‍ വിഭാവനം ചെയ്തതും ഇത് തന്നെയായിരുന്നു.. അവര്‍ നിരന്തരം അണികളോട് പറഞ്ഞിരുന്നു.. "നിങ്ങള്ക്ക് നല്ലൊരു പൈത്രുകമുണ്ട്. മാലിക്‌ ദിനാരിന്റെയും, ഇബ്നു ബതൂതയുടെയും, ഇബ്നു സഹറിന്റെയും, ഇബ്നു ബെയ്തറിന്റെയും, പിന്‍ തലമുറക്കാരായ നിങ്ങള്‍, ഒരിക്കലും ആരാന്റെ വിറകു വെട്ടു കാരും, വെള്ളം കൊരികളും, ആയി അധപധിക്കരുത്" എന്ന്.... "ജനാധിപത്യ വ്യവസ്ഥയില്‍, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട്, ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച് തന്നിട്ടുള്ള അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ രാഷ്ട്രീയമായി സംഘടിക്കുക", ഇതാണ് മുസ്ലീം ലീഗ് മുന്നോട്ട് വെക്കുന്ന നയം. അത് നേടിയെടുക്കുന്നതില്‍ കുറെയൊക്കെ ലീഗ് വിജയിച്ചിട്ടുണ്ട്. അത് തന്നെയാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.. മുസ്ലീം ലീഗിന്‍റെ പ്രവര്‍ത്തന ഫലമായി ആയിരക്കണക്കിന് അറബി അദ്ദ്യാപകന്മാരാന് സര്‍ക്കാര്‍ ശമ്പളം പറ്റുന്നത്.. അതിന് വേണ്ടി മുസ്ലിം യൂത്ത് ലീഗിന്റെ   മൂന്ന് ചുറു ചുറുക്കുള്ള യുവാക്കളുടെ (മജീദ് റഹ്മാൻ കുഞ്ഞിപ്പ) ജീവന്‍ ബലി നല്‍കേണ്ടി വന്നിട്ടുണ്ട്.. ഇതിനെല്ലാം ചരിത്രം സാക്ഷിയാണ്.. മുസ്ലീം പെണ്‍കുട്ടികള്‍ എഴുത്തും, വായനയും, പഠിക്കാന്‍ തുടങ്ങിയത് വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗ് കൈകാര്യം ചെയ്തു തുടങ്ങിയ അന്ന് മുതലാണ്‌.. കേരളത്തിലെ മുസ്ലീങ്ങളെ പ്രബുദ്ധരാക്കുന്നതില്‍ മുസ്ലീം ലീഗ് വഹിച്ച പങ്കു വളരെ വലുതാണ്‌.. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മലപ്പുറം ജില്ലയെ, കേരളത്തിലെ മറ്റ് ജില്ലയോടൊപ്പം വിദ്യാഭ്യാസപരമായി മുന്നിലെത്തിക്കാന്‍ മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനം മൂലം കഴിഞ്ഞിട്ടുണ്ട്... എന്തിന്, മലപ്പുറം ജില്ല തന്നെ മുസ്ലീം ലീഗിന്‍റെ പ്രവര്‍ത്തന ഫലമായി ഉണ്ടായതാണ്... അപ്പോള്‍ ചോദിക്കും, മുസ്ലീം ലീഗ് മലപ്പുറത്തിന് വേണ്ടി മാത്രം രൂപീകരിച്ചതാണോ എന്ന്.. ഒരിക്കലുമല്ലാ. .. എന്നാല്‍ മുസ്ലീം ലീഗിന്‍റെ ആദര്‍ശം ഉള്‍ക്കൊള്ളുന്നവനാണ്.. പിന്നെ ചോദിക്കും, എന്തേ കേരളത്തിന്‌ പുറത്തേക്ക് മുസ്ലീം ലീഗ് വളരാത്തത് എന്ന്?.. അതിന്‍റെ കുറ്റം മുസ്ലീം ലീഗിന്റെതല്ലാ, മറിച്ച് മുസ്ലീം ലീഗിന്‍റെ ആദര്‍ശം, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ള മുസ്ലീങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാതെ പോയി എന്നത് കൊണ്ടാണ്..  ആരുടേയും അവകാശങ്ങള്‍ നമുക്ക് പിടിച്ചു പറിക്കേണ്ട, പക്ഷെ ഇന്ത്യന്‍ ഭരണഘടനാ ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച് തന്നിട്ടുള്ള അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ നമ്മള്‍ സംഘടിക്കുക, അല്ലെങ്കില്‍ നമുക്ക് വെസ്റ്റ്‌ ബെന്ഗാളിലെ മുസ്ലീങ്ങളുടെ ഗതി വരും

1 അഭിപ്രായം:

Unknown പറഞ്ഞു...

മുസ്ലിം ലീഗിന്റെ സംഭാവന സമൂഹത്തിനും സമുദായത്തിനും നന്നായി കൊടുത്തിട്ടുമുണ്ട് അത് കേരളത്തിലെ ജനങ്ങൾ അനുഭവിച്ചറിഞ്ഞതുമാണു.ലീഗിനെ പൊക്കിപറയുന്നവരുടെ എണ്ണം കൂടി വരുന്നു.ഈ ലേഖനത്തിനും സുലൈമാനും അഭിനന്ദനം