http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

21 ജനുവരി 2011

ത്രിതലത്തിലെ വിജയാരവം

nazarkrd@gmail.com നാസർ പാലക്കാട്
ടതുപക്ഷം എന്തുകൊണ്ട് തോറ്റുകൊണ്ടിരിക്കുന്നു?ലീഗ് എന്തുകൊണ്ട് ഇത്രയും വലിയ രാഷ്ട്രീയ വിജയം നേടി?എല്ലായിടത്തും ഈ രണ്ട് ചർച്ചകൾ മാത്രം .ന്യൂനപക്ഷ പ്രീണനത്തിനും അഴിമതി ഭരണത്തിനും ജനദ്രോഹ കാട നിയമനിർമാണത്തിനും എതിരെയുള്ള വിലയിരുത്തൽ ഇടതു സർക്കാറിനെതിരെ ഉപതിരഞ്ഞെടുപ്പിലും ത്രിതല ഇലക്ഷനിലും പാർലമെന്റ് ഇലക്ഷനിലും ജനങ്ങൾ നന്നായി ഉപയോഗിച്ചു,അടുത്ത നിയമ സഭാ ഇലക്ഷനിലും ഇടതുപക്ഷത്തിനു നല്ല പ്രഹരം കൊടുക്കാൻ കാത്തിരിക്കുന്നു. മറ്റൊന്ന് ലീഗ് വലിയ രാഷ്ട്രീയ വിജയം നേടിയിരിക്കുന്നു,മത്സരിച്ച സീറ്റുകളിൽ മിക്കതും നല്ല വിജയം നേടിയിരിക്കുന്നു അതും മുൻ കാലങ്ങളേയേക്കാൾ വലിയ ഭൂരിപക്ഷത്തിനു ,ലീഗിനു ഇക്കുറി കിട്ടിയ വോട്ടുകൾ ഫിൽട്ടർ ചെയ്ത് കിട്ടിയവ,പിഡിപി ജമാ അത്ത് എൻ ഡി എഫ് അതൊന്നുമില്ലാതെ ലീഗ് കോൺ വോട്ടുകൾ മാത്രം ലീഗിനും അണികൾക്കും അഭിമാനിക്കാം ഈ ഇലക്ഷൻ റിസൾട്ട് ,ലീഗ് നേതാക്കന്മാരുടെ ആയിരം പ്രസ്മ്ഗങ്ങളേക്കാൾ ഊർജ്ജം ഉൾകൊള്ളാൻ ലീഗണികൾക്കു പിണറായിയുടെ 2 പ്രസ്താവനകൾ കൊണ്ട് കഴിഞ്ഞു.1 ലിഗില്ലാത്ത പാർലമെന്റ്,2.മലപ്പുറം ഇക്കുറി കൊടുതൽ ചുവപ്പിക്കും. ഈ 2 കാര്യങ്ങൾ ലീഗ്ഗണികൾ ഉൾകൊണ്ട് പ്രവർത്തിച്ചു 2600 ഓളം പേരെ അധികാര കസേരയിൽ ഇരുത്താൻ ലീഗിനു അതുകൊണ്ട് കഴിഞ്ഞു ,കേരളത്തിലെ മൂന്നാമത്തെ കക്ഷിയും ആയി വീണ്ടും നിലനിർത്താനും കഴിഞ്ഞു. 
                                                                         
അധികാരത്തിന്റെ എല്ലാ സൌഭാഗ്യങ്ങളും ലഭിച്ച ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് മുഖ്യ മന്ത്രിയായും  ഉപ മുഖ്യമന്ത്രിയായും ചീഫ് വിപ്പായും പല വകുപ്പുകൾ കൈകാര്യം ചെയ്യുന്നതിലും മികവു തെളിയിച്ചു.ജനങ്ങൾക്ക് ലീഗിലും ലീഗ് ജനങ്ങളിലും വിശ്വാസം അർപ്പിച്ച് മുന്നോട്ട് പോകുന്നു.ഐക്യ ജനാധിപത്യ മുന്നണിയിലെ രണ്ടാം കക്ഷി എന്ന നിലയിൽ ലീഗിനു പ്രാധാന്യവും ജനങ്ങളോടുള്ള ഉത്തരവാദിത്തവും കൂടുതലാണ്.

1 അഭിപ്രായം:

Unknown പറഞ്ഞു...

ലീഗ് കൂടുതൽ ഉത്തരവാദിത്യമുള്ളവരായി മാറിയിരിക്കുന്നു.ജനങ്ങൾ നൽകിയ ഈ വിജയം ജനങ്ങൽക്ക് ഉപയോഗപ്രധമായ രീതിയിൽ നന്മ ചെയ്യാൻ സാധിക്കണം.വികസനമെത്താത്ത മേഘലകളിൽ വികസനമെത്തിക്കണം,വിദ്യാഭ്യാസ പൊതുജനാരോഗ്യ മേഘലകളിൽ ഇനിയും ശ്രദ്ധിക്കണം