http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

24 ജനുവരി 2011

ഓർമയിലെ ഹരിത ദീപം

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ
കേരളത്തിലെ ആളുകൾക്കു പാണക്കാട് കുടുംബത്തെയും അവിടത്തെ തങ്ങന്മാരെയും കുറിച്ചു നന്നായി അറിയാം.പാണക്കാട് പൂക്കോയതങ്ങൾ മുതലുള്ള പ്രവർത്തികളെ കുറിച്ചും കേരള മുസ്ലിംകൾക്കു പുതിയ രാഷ്ട്രീയവും മതപരവുമായ മാനം നൽകി സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കാൻ അവർക്കു കഴിഞ്ഞു.സമുദായത്തിലെ ഭിന്നിപ്പുകൾക്കിടയിലും രാഷ്റ്റ്രീയ വെത്യാസങ്ങൾക്കിടയിലും ശിഹാബ് തങ്ങളുടെ വാക്കുകൾക്ക് അംഗീകാരം ഉണ്ടായിരുന്നു.ജാതി മത ഭേദമന്യേ പാണക്കാട് കൊടപ്പനക്കൽ തറവാട് എല്ലാവർക്കും സ്വന്തം.ആർക്കും കയറിചെല്ലാം അതൊരു വലിയ കോടതി ആയിരുന്നു ഏവർക്കും സ്വീകാര്യമായ വിധി പറയുന്ന ന്യായാധിപനായിരുന്നു ശിഹാബ് തങ്ങൾ.അനേകായിരം പാവപെട്ടവരുടെയും മറ്റുള്ളവരുടെയും കിരീടം വെക്കാത്ത സുൽത്താൻ ആയിരുന്നു അദ്ദേഹം.ഒരു പ്രാവശ്യം കൊടപ്പനക്കൽ തറവാട്ടിൽ പോയവർക്കും ശിഹാബ് തങ്ങളോട് സംസാരിച്ചവർക്കും ധാരാളം പറയാനുണ്ടാകും.എപ്പോഴും പൊതുജനങ്ങൾക്കായി തുറന്നിട്ട വാതിലുകളും പൊതു സമൂഹത്തിനായി ഉഴിഞ്ഞു വെച്ച ജീവിതവും ജനം നന്നായി ആസ്വദിച്ചിരുന്നു.അതൊരു ആശ്വാസവും ഒരു ഭാഗ്യവും ആയിരുന്നു.....ഇന്നും അത് നില നിന്നു പോകുന്നു.

1/8/10 ലെ മിഡിലീസ്റ്റ് ചന്ദ്രിക ദിനപത്രം http://mechandrikaonline.com 16 പേജോട് കൂടി സ്മ്ര്തി എന്ന പതിപ്പ് ഉണ്ടായിരുന്നു.യു എ ഖാദറും ശ്രീധരൻ പിള്ളയും അങ്ങനെ രാഷ്ട്രീയക്കാരും സാഹിത്യക്കാരും ജേർണലിസ്റ്റ്കാരും കവികളും അടങ്ങുന്ന വൻ നിര തന്നെ ശിഹാബ് തങ്ങളെ സ്മരണ കുറിപ്പ് ഉണ്ടായിരുന്നു.എല്ലാം വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി എത്ര പറഞ്ഞാലും എത്ര എഴുതിയാലും തീരുന്നതല്ല അദ്ദേഹത്തിന്റെ വെക്തി ജീവിതം എന്ന്.എല്ലാവർക്കും പറയാനുമുണ്ട്,എഴുതാനുമുണ്ട് .
ഒരു സമൂഹത്തിനു ഒരു പച്ച മര തണൽ തന്നെയായിരുന്നു പക്വതയും വിവേകവും സ്നേഹവും ലാളിത്തവും നിറഞ്ഞ നമ്മുടെ ശിഹാബ് തങ്ങൾ!വിവാദങ്ങളിൽ അദ്ദേഹം ഉണ്ടായിരുന്നില്ല വിമർശനങ്ങളിലും .എല്ലാവർക്കും ഇനിയും പറയാനുണ്ട് അദ്ദേഹത്തെ കുറിച്ച് .......ശിഹാബ് തങ്ങൾ എന്ന സൂര്യ തേജസ്സ്

 നമ്മോട് വിട പറഞ്ഞ് ഒരു വർഷം  കഴിയുന്നു.............                    


                                                                                                                                             


ഈ ലേഖനം അയച്ചു തന്നത്
ഫൈസൽ സൌദി അറേബ്യ     

1 അഭിപ്രായം:

കുഞ്ഞി മുഹമ്മദ് പറഞ്ഞു...

ഓർമയിൽ എന്നും ശിഹാബ് തങ്ങൾ നില നിൽക്കുക തന്നെ ചെയ്യും