http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

10 ഫെബ്രുവരി 2011

പൊളിച്ചെഴുത്തിനു സമയമായിരിക്കുന്നു


ത രാഷ്ട്ര നിർമിതിക്കു വേണ്ടി പാത്തും പതുങ്ങിയും നടന്ന ജമാ അത്തുകാർ ഇന്ത്യാ മഹാരാജ്യത്ത് ഇത് നടപ്പില്ല എന്ന് മനസ്സിലാക്കി പത്തി താഴ്ത്തിയിരിക്കുന്നു.
ജന മധ്യത്തിൽ നേരിട്ട് നിന്ന് മത്സരിക്കാൻ തന്റേടമില്ലാത്ത ജമാ അത്ത് “വികസന മുന്നണി”വികസന മുന്നണി എന്നൊക്കെ ജമാ അത്തുകാരൻ പറയുന്നത് കേട്ടാൻ ജനം ചിരിച്ചു ചിരിച്ചു പോകും.നമ്മുടെ നാട്ടിലെല്ലാം പറയും 4 ആളുകളും 10000 പോസ്റ്ററും ഉള്ള (പേപ്പർ സംഘടന )സോളിഡാരിറ്റി പണ്ട് എക്സ്പ്രസ്സ് ഹൈവേ എന്നൊക്കെ കേട്ടപ്പോൾ 4 ആളുകളേയും കൂട്ടി നാടായ നാടൊക്കെ പോസ്റ്റർ ഒട്ടിച്ചു വൻ പ്രചരണം കേരളത്തെ കീറി മുറിക്കുന്നു എന്ന് അതെല്ലാം മറന്നിരിക്ക “ജനകീയ മുന്നണി” എന്നീ ഓമനപേരുകളിൽ ജനവിധി നേടാൻ പോകുന്നു.
രാഷ്ട്രീയ പാപരത്തം മാത്രമറിയാവുന്ന ജമാ അത്ത് ഇരു തോണികളിൽ കാലിട്ട് സഞ്ചരിക്കുകയായിരുന്നു.അവസരവാദ രാഷ്റ്റ്രീയം എന്നൊക്കെ പറയാം.പൊന്നാനിയിൽ ലീഗ് നല്ലത്.മാർകിസ്റ്റ്കാർ ചീത്തത് കൂടെ മത വിരോധികളും.മലപ്പുറത്താണെങ്കിൽ ഇ അഹമ്മദും ലീഗുകാരും നല്ലവരല്ലത്രെ അവിടെ മാർകിസ്റ്റുകൾ നല്ലവർ കൂടെ സാമ്രാജ്യത്വ വിരോധികളും കിലോമീറ്റർ മാത്രം വെത്യാസത്തിൽ നിലപാടിൽ ബഹുദൂരം മറ്റം.ജമാ അത്തിനെ ഇതൊക്കെ കഴിയൂ.
വലിയ കുഴിയിൽ അകപ്പെട്ട ജമാ അത്തിന്റെ ഭരണ കേന്ദ്രങ്ങളിൽ അള്ളിപിടിച്ചു കയറുക എന്ന ദിവാ സ്വപ്നത്തിൽ കരി നിഴൽ വീണിരിക്കുന്നു.കുറ്റിപ്പുറത്ത് സകല സ്ത്രീ ജന്മങ്ങളെയും വിളിച്ച് വരുത്തി അധികാര കസേരയുടെ ചട്ടവട്ടങ്ങൾ പറഞ്ഞ് ഉരുവിട്ട് പടിപ്പിച്ചിരുന്നു.ആ സൂര്യൻ ഉദിക്കാൻ പോകുന്നില്ല.ജമാ അത്തെ (ഇസ്ലാമി)ആരാണു എന്നും അവരുടെ പ്രവർത്തനവും എന്താണെന്നും ജനം മനസ്സിലാക്കിയിരിക്കുന്നു.തീവ്രവാത ത്തിന്റെ ഉസ്താദക്കന്മാരെല്ലാം ഹിറ സെന്ററിൽ നിന്ന് പുസ്തകം വായിച്ചു അതിൽ നിന്നു പ്രചോദനം ഉൾകൊണ്ടവരാണെന്ന് കേരളത്തോട് വിളിച്ചു പറഞ്ഞിരിക്കുന്നു.ഈ സർക്കാർ പോലും ജമാ അത്തിന്റെ ഹിറ സെന്റർ റെയ്ഡ് നടത്തി .
ജമാ അത്തുകാർക്ക് മൌദൂദിസത്തിൽ വലിയ താല്പര്യ്മായിരുന്നു.ഇപ്പോൾ അത് കാറ്റിൽ പറത്തി എന്നു തോനുന്നു.വോട്ട് ചെയ്യലും തിരഞ്ഞെടുപ്പിൽ മത്സരിക്കലും ശിർക്കായിരുന്നത്രെ..........ഇപ്പോൾ ആ ശിർക്ക് എവിടെപോയി?


(ഇത് ഇലക്ഷൻ റിസൾട്ട് വരുന്നതിനു മുമ്പ് എഴുതിയത്)
pjinshad@gmail.com

1 അഭിപ്രായം:

sayyid thwaha jifri.p.m പറഞ്ഞു...

ജിന്‍ഷാദ് വളരെ നന്നായിട്ടുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍