നിച്ചതും വളർന്നതും  വിദേശത്ത്  എങ്കിലും എന്റെ നാടിനോട് എനിക്കെ നല്ലൊരു ആത്മബന്ധം ഉണ്ട്.  വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍  എന്റെ മാതാപിതാക്കളുടെ നാട്ടില്‍ അവധിക്കാലം ചിലവഴിക്കും. ഞാന്‍ ഇടതും അല്ല വലതും അല്ല. എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മമതയുമില്ല.  മാധ്യമങ്ങളിൽ   കൂടി ഞാന്‍ നാട്ടിലെ വിവരങ്ങള്‍ കേള്‍ക്കുന്നു, അറിയുന്നു,കാണുന്നു. അവധിക്കാലത്ത്‌  അനുഭവിച്ചു അറിയുന്നു. കഴിഞ്ഞ അഞ്ചു വര്ഷം  എന്റെ നാട്ടില്‍  ഞാന്‍ കണ്ടതും കേട്ടതും   ഒരു ഡെമോക്രാറ്റിക്ക് രാജ്യത്ത്  സംഭവിക്കാന്‍  പാടില്ലാത്തത് ആണ്.  കേരളത്തില്‍ കമ്മ്യൂണിസ്റ്റ്  അല്ലാത്തവരെ ഉല്‍മൂലനം ചെയ്യുക എന്നതാണു അവരുടെ അജണ്ട.  നാട്ടില്‍ വികസനം ഒന്നും നടന്നില്ല.വികസനം വാക്കിലും പ്രസംഗങ്ങളിലും മാത്രമായി ഒതുങ്ങി. പണ്ട്  കമ്പ്യൂട്ടര്‍ വന്നാല്‍   ജീവനക്കാരുടെ ജോലി പോകും എന്ന് പറഞ്ഞത് പോലെ ,  ഒരു സൂപ്പര്‍ ഹൈവേ  വന്നാല്‍  കേരളത്തെ വെട്ടിമുറിക്കും എന്ന് പറയുന്ന ഭോഷന്മാർ. വേ ഇന്‍ , വേ ഔട്ട്‌  എന്നത് ഉണ്ടേ എന്ന് അറിയാത്തവര്‍.  വടക്കന്‍ കേരളം വീടുകള്‍  മിനി ബോംബു  ഫാക്ടറികള്‍  ആയി മാറി. അഭ്യസ്ത വിദ്യര്‍  ആയ ചെറുപ്പക്കാര്‍  ഏറ്റം കൂടുതല്‍  ഉള്ള സംസ്ഥാനം കേരളം ആണ്. അവര്‍ക്ക് ജോലി  കിട്ടാന്‍ ഉള്ള  ഒരു സ്മാര്‍ട്ട്‌ സിറ്റി  തീരുമാനം എടുക്കാന്‍ അഞ്ചു വര്ഷം വേണ്ടി വന്നു. സമാധാന അന്തരീക്ഷം ഇല്ല.2009 കണക്കു പ്രകാരം ഇന്ത്യയിലെ 230500 കുറ്റക്രത്യങ്ങളിൽ 11492 ., സ്ത്രീകള്‍ക് എതിരെ ഉള്ള 203804  ഇല്‍ 8049 ., കുട്ടികൾക്ക് എതിരെ ഉള്ളത്  24201  ഇല്‍   നമ്മുടെ കൊച്ചു  കേരളത്തില്‍ നിന്നും.അത് പോലെ ആത്മ ഹത്യ , ബലാല്‍സംഗം, സ്ത്രീപീഡനം,  കൊലപാതകം കേരളം തന്നെ മുന്നില്‍.  സ്വന്തം പാര്‍ട്ടിക്കാര്‍ ആകുമ്പോള്‍  ഭരിക്കുന്നവരുടെ  പോലിസ്  നിശ്ക്രിയര്‍. മുകളില്‍ നിന്നും ഉള്ള സമ്മര്‍ദ്ധം.  റോഡ്കളുടെ അവസ്ഥ ആരും പറയേണ്ടത് ഇല്ല.  എവിടെയും അഴിമതി. നോക്കുകുത്തി കൂലി, നമ്മുടെ പാവം  വി ഗാര്‍ഡ്  കൊച്ചു ഔസേപ്പ് ചേട്ടന്‍   തന്നെ ഉദാഹരണം. അപ്പോള്‍ ഒരു സാധാ രണക്കാരന്റെ  അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ...


കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന പദ്ധതികള്‍ ഒഴിച്ചു  അഞ്ചു വർഷം എന്തുണ്ടായി. ഇറങ്ങി പോകാൻ ആയപ്പോള്‍ അടുത്ത് വരുന്ന ആള്‍ക്കാര്‍ക്കായി ഒരു സ്മാര്‍ട്ട്‌ സിറ്റിയും , കണ്ണൂര്‍ വിമാന താവളവും തറ  കല്ല്‌ ഇട്ടു. പഴയ ബഡ്ജെക്ടുകളിൽ വാഗ്ദാനങ്ങള്‍ വരി കോരി പറഞ്ഞു. ഒന്നും തന്നെ നടപ്പാക്കാതെ, പുതിയ  ബഡ്ജെക്ടിലും   ധാരാളം  വാഗ്ദാനങ്ങള്‍ ഇപ്പോള്‍ ചെയിതിട്ടും ഉണ്ട്. നടപ്പാക്കേണ്ടത് അടുത്ത ആള്‍ക്കാര്‍ ആണെല്ലോ. ലോക സഭ, പഞ്ചായത്ത്  തെരഞ്ഞെടുപ്പുകളിൽ ഏറ്റ വൻ പരാജയത്തിൽ  വിറളി പൂണ്ടു ഇടതുപക്ഷം ഒരോ ആരോപണങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു.അതിനു ഓരോ കുബുദ്ധികളേയും കൂട്ടുപിടിച്ചിരിക്കുന്നു.പാര്‍ട്ടികളിലെ  തല മുതിര്‍ന്ന നേതാക്കളെ  ഐസ്ക്രീം തീറ്റിച്ചും സ്വഭാവ ദൂശ്യം പറഞ്ഞും എ പി അബ്ദുള്ളകുട്ടിയെ പോലും   മറ്റും ചെളി വാരി എറിയുന്നു ഇപ്പോള്‍. പാവം ഒരു പി. ജെ. ജോസഫ്‌ സാര്‍  യാത്ര ചെയിത വിമാനത്തില്‍   അടുത്ത സീറ്റില്‍ തന്നെഒരു സ്ത്രീക്കെ  ടികെറ്റ് എടുത്തു  യാത്ര ചെയിച്ചു   ആ  മനുഷ്യനെ വെഭിചാരി ആക്കി  പുറത്തു കളഞ്ഞു.  ഇന്ത്യ ഉണ്ടായിട്ടു അറുപതില്‍ കൂടുതല്‍ വർഷം ആകുന്നു. മതത്തെയും  മത നേതാക്കളെയും  ഇത്രമാത്രം  പീഡിപ്പിക്കുകയും നിന്ദിക്കുകയും  ചെയിത ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടു ഇല്ല.  ന്യൂന പക്ഷങ്ങളെ ഉപദ്രവിക്കാവുന്ന  എല്ലാ രീതിയിലും   ഉപദ്രവിച്ചു. ഈശ്വര വിശ്വാസികളെ  വെറുതെ വിട്ടില്ല.  പാവം അച്ചു അമ്മാവനെ കൊണ്ട് ഭരിപ്പിച്ചും ഇല്ല. കേരളത്തില്‍ ജീവിക്കാത്ത  എനിക്ക് കാണാന്‍ കഴിഞ്ഞ  ഒത്തിരി കാര്യങ്ങളിൽ ചിലത് മാത്രം   ആണ് ഇത്. നിങ്ങൾക്ക് ഇതിലും കൂടുതല്‍ അനുഭവം ഉണ്ടാകുമെല്ലോ.  അടുത്ത ഗവൺമെന്റിൽ  നിന്നും  സമാധാനവും,  വികസനവും  പ്രതീക്ഷിക്കുന്നു.    

   സിൻസി ലിസ മറിയ മാത്യൂ . austira