http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

06 മാർച്ച് 2011

ഹരിത സാഗരം തീർത്ത് മുസ്ലിം ലീഗ്

                               രിത്രത്താളുകളിൽ തങ്ക ലിപികളാൽ എഴുതി പിടിപ്പിക്കാൻ  ഒരു ദിനം കൂടി കടന്നു പോയിരിക്കുന്നു.എവരുടേയും സ്വപനങ്ങൾക്ക് നിറം പകർന്നുകൊണ്ട് മുസ്ലിം ലീഗിൽ ഐ എൻ എൽ എന്ന പാർട്ടി കൂടി ലയിച്ചിരിക്കുന്നു.ധാരാളം സമ്മേളനങ്ങൾ കണ്ട കോഴിക്കോട് കടപ്പുറത്തിനു പച്ചനിറമായിരുന്നു അസ്തമയ സൂര്യ പ്രകാശവും പച്ചവിരിപ്പിച്ചു കോഴിക്കോട്  ഹരിത സാഗരം തീർത്തു മുസ്ലിം ലീഗ് ഒരു ചരിത്രവും കൂടി ഉണ്ടാക്കിയിരിക്കുന്നു.ആർത്തിരമ്പി വരുന്ന തിരുമാല കണക്കെ ലീഗ് പ്രവർത്തകർ ഇടതു ദുർഭരണത്തിനെതിരേയും ഗൂഡാലോചനക്കെതിരേയും തക്കീതു നൽകി കൊണ്ട് ചരിത്രത്തിൽ ഒരധ്യായവും കൂടി ചേർത്തു.

ശത്രുക്കൾ ലീഗിനെതിരെ ഒത്തുകൂടിയപ്പോൾ അത് തിരിച്ചറിഞ്ഞ് പ്രധിരോധിക്കാൻ ലീഗണികൾ തയ്യാറായി.                                                                                                              എപ്പോഴും ലീഗ് സംസ്കാരം അങ്ങിനെയാ ...ആരെങ്കിലും അനാവശ്യമായി എതിർപ്പുകൊണ്ടോ ആരോപണം കൊണ്ടോ  വരുമ്പൊൽ  സടകുടഞ്ഞ് എഴുന്നേറ്റ് വരും. ചത്ത കുതിരയല്ല ഉറങ്ങിക്കിടക്കുന്ന സിംഹമാണു ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് എന്നു കേരള രാഷ്ട്രീയത്തിലെ ചാണക്യുൻ സി എച്ച് മുഹമ്മദ് കോയ കാലങ്ങൽക്ക് മുമ്പ് പറഞ്ഞു വെച്ചിരുന്നു.തനിയാവർത്തനം ഇന്നും കാഴ്ചവെച്ചിരിക്കുന്നു.        
മുസ്ലിം ലീഗിനേയോ നേതാക്കന്മാരേയോ ആക്രമിച്ചാൽ അത് നേരിടാനും സുസജ്ജമാണു ലീഗ് എന്നു കേരളക്കരക്ക് ലീഗ് കാണിച്ചു കൊടുത്തിരിക്കുന്നു ,ലക്ഷക്കണക്കിനു അബാലവ്ര്ദ്ധം ജനവിഭാഗത്തെ അണി നിരത്തി പടുകൂറ്റൻ റാലി ലീഗ് ആരേയും അതിശയിപ്പിക്കും വിധമായിരുന്നു.ഇത് ലീഗിനു മാത്രമേ കഴിയൂ എന്നു ലീഗ് വിരോധികളും രാഷ്ട്രീയ നിരീക്ഷകരും പരസ്യമായി അംഗീകരിക്കുന്ന ഒന്ന്.അച്ചുതാനന്ദ മൂരാച്ചിമാർ ഒന്നിച്ചിരുന്നു ഗൂഡാലോചന നടത്തി ലീഗിനെതിരെ തിരിഞ്ഞത് അത് വിനയായിരിക്കുന്നു. സ്വന്തം കുഴിയിൽ വീണ മുഖ്യൻ ഇപ്പോൾ സീറ്റിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ്.
thouseed dubai
നാലെ മുക്കാൽ വർഷം ജനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ജനത്തിനു നേർ കൊഞ്ഞനം കുത്തി ഇരുന്നിരുന്ന മുഖ്യൻ  മകനെ വെച്ച് കളിച്ച കളി കേരള ജനതക്ക് അപമാനമുണ്ടാക്കിയിരിക്കുന്നു.ഐക്യ ജനാധിപത്യ മുന്നണിയുടെ നട്ടല്ലായ മുസ്ലിം ലീഗും അണികളും സജ്ജമായിരിക്കുന്നു ഈ ഇലക്ഷനു പോരാടാൻ..ആദ്യ വിജയം ഞങ്ങൾ നേടിക്കഴിഞ്ഞു വൻ വിജയത്തിന്റെ കാഹളത്തിനു വേണ്ടി കാത്തിരിക്കൂ....ഇനി ദിനങ്ങൾ മാത്രം...വോട്ടുകൾ ഐക്യജാനാധിപത്യ മുന്നണിക്കായിരിക്കട്ടെ......

അഭിപ്രായങ്ങളൊന്നുമില്ല: