http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

17 മാർച്ച് 2011

ജനകീയരുമായി മുസ്ലിം ലീഗ്, സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. വിജയാശംസകൾ നേരാം.

ക്യ ജനാധിപത്യ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയും കേരള ത്തിലെ മൂന്നാമത്തെ വലിയ കക്ഷിയുമായ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് തിരഞ്ഞടുപ്പിനെ നേരിടാൻ പോകുന്നു.പാർട്ടിയും നേതാക്കന്മാരും പ്രവർത്തകരും ഒരുങ്ങിക്കഴിഞ്ഞു.24 സീറ്റിൽ മത്സരിക്കുന്ന ലീഗ് മുഴുവൻ സീറ്റും നേടുമെന്ന അഭിപ്രായ സർവ്വേയും വന്നിരിക്കുന്നു.പൊതു സമൂഹത്തിനു ധാരാളം സംഭാവനകൾ നൽകിയ ഈ മഹത്തായ പാർട്ടി എന്നും ജനാധിപത്യ വ്യ്‌വസ്തതക്കും മത സൌഹാർദ്ദത്തിനും മുന്നിൽ നിന്നു പോരാടിയ ചരിത്രമാണുള്ളത്.വികസനത്തിന്റേയും സമാധാനത്തിന്റേയും സഔഹാർദ്ദത്തിന്റേയും ചിഹ്നമായ “കോണി” യാണു.ജനലക്ഷങ്ങൾ ഹ്ര് ദയത്തോടൊപ്പം നെഞ്ചിലേറ്റിയ ഈ പാർട്ടിയും ചിഹ്നവും എന്നും ഒരു വികാരമായിരുന്നു.വല്ലവന്റേയും വെള്ളം കോരികളും വിറകുവെട്ടികളുമാകേണ്ട ഈ സമൂഹത്തെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് തന്നെ ഏറ്റവും വലിയ നേട്ടം,ഇന്ത്യൻ മഹാരാജ്യത്ത് മറ്റുള്ള സ്റ്റേറ്റുകളെ അപേക്ഷിച്ച് വിദ്യഭ്യാസ പരമയും സാംസകാരികമായും മുന്നിൽ നിൽക്കാൻ കേരളത്തിൽ പ്രത്യേകിച്ചും മുസ്ലിം സമുദായത്തെ മുന്നോട്ട് നയിച്ചതിൽ മുസ്ലിം ലീഗിനും അതിന്റെ നേതാക്കന്മാരും വഹിച്ച പങ്ക് ചെറുതാക്കി കാണിക്കാൻ ആർക്കുമാകില്ല.ഈ മാർകിസ്റ്റ്കാരൻ കയ്യടിക്കിവെച്ച ഒരേയൊരു സ്റ്റേറ്റായ പശ്ചിമ ബംഗാളിലേക്ക് ഒരു തിരിഞ്ഞു നോട്ടം നന്നായിരിക്കും ആധുനിക യുഗത്തിലും അവിടങ്ങളിൽ നടക്കുന്ന വിവേചനവും വികസന വിരോധവും കഷ്ടപ്പാടും നടുക്കുന്ന കാഴ്ചകൾക്ക് സാക്ഷിയാകേണ്ടിവരും,ജീവിത കാലം മുഴുവൻ സമുദായത്തിനും അതിലുപരി സമൂഹത്തിനും വെക്തി ജീവിതം ഉഴിഞ്ഞു വെച്ച ഉൾകാഴ്ചയുള്ള നേതാക്കന്മാർ അവരുടെ പിൻ തലമുറക്കാർ ഇന്നും അതിനു ഒരു കോട്ടം വരുത്താതെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു.



അഴിമതിയുടെ ഒരു കറപോലും പുരളാതെ കോണി : വികസനം എന്ന പൊതു തത്വം പൊതു സമൂഹത്തിൽ എന്നും നിലനിൽക്കുന്നു അതു തന്നെയാണു മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ എവിടെയെല്ലാം മത്സരിക്കുന്നുവോ അവിടങ്ങളിൽ അത്ഭുതാവഹമായി വിജയക്കൊടി പാറിപ്പറക്കാനും കാരണം,ശകതമായ നേത്ര് നിര അതിശയോക്തമായ ഊർജ്ജസ്വലരായ പ്രവർത്തകർ ഇതു തന്നെയാ എന്നത്തേയും വിജയാവർത്തനത്തിനു കാരണം ... നിങ്ങളുടെ വോട്ടുകൾ ഐക്യു ജനാധിപത്യ മുന്നണിക്കായിരിക്കട്ടെ................http://udfcyber.blogspot.com/

2 അഭിപ്രായങ്ങൾ:

shamsudheen perumbatta പറഞ്ഞു...

എല്ലാ യു ഡി എഫ് സാരഥികൾക്കും അഭിവാദ്യങ്ങൾ അറിയിക്കുന്നോടൊപ്പം, വിജയാശംസകളും നേരുന്നു

This is a blog test പറഞ്ഞു...

ജനങ്ങൾക്ക് താഴേക്ക് ഇറങ്ങാനും നേതാക്കൾക്ക് മുകളിലേക്ക് കയറാനും സഹായിക്കുന്ന ഈ കോണി വിജയിക്കട്ടെ.